Select Location
All Locations
State
Region
City / District
LIVE
റീലുകളുടെ ഈ കാലഘട്ടത്തിൽ കുറുക്കുവഴികൾ നിങ്ങളെ ഇല്ലാതാക്കുമെന്ന് എപ്പോഴും ഓർക്കണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

'കുറുക്കുവഴികൾ ജീവിതം കുറയ്ക്കും; റീലുകൾക്കപ്പുറം ചിന്തിക്കണം'; യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹ്രസ്വ സോഷ്യൽ മീഡിയ വീഡിയോകൾക്കും റീലുകൾക്കും പിന്നാലെ പോകാതെ മറ്റുള്ളവരുടെ ജീവിത പോരാട്ടങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ യുവതലമുറയോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റീലുകളുടെ ഈ കാലഘട്ടത്തിൽ കുറുക്കുവഴികൾ നിങ്ങളെ ഇല്ലാതാക്കുമെന്ന് എപ്പോഴും ഓർക്കണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥയായ 'ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറ ആത്മകഥകൾ വായിക്കാൻ സമയം കണ്ടെത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. "നാം റീലുകളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും കാലത്താണ് ജീവിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ എഴുതിവെച്ചിരിക്കുന്നത് പോലെ കുറുക്കുവഴികൾ ജീവിതത്തിന്റെ വഴി അടയ്ക്കുമെന്ന് മറക്കരുത്. നിങ്ങൾ ആരാധിക്കുന്ന വ്യക്തികളുടെ ആത്മകഥകൾ വായിക്കണം. അത് ആ കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെ അടുത്തറിയാൻ സഹായിക്കും," മോദി പറഞ്ഞു


News18Kerala 54 minutes ago
Home Flash News