Select Location
All Locations
State
Region
City / District
LIVE
വിവാഹം ചെയ്യണം എന്ന ആഗ്രഹം വീട്ടിൽ പറയുമ്പോൾ, തുടക്കത്തിൽ ചില എതിർപ്പുകളുണ്ടായി എന്ന് അഖിൽ എൻആർഡി. പിന്നീട് രണ്ടു വീട്ടുകാരും സമ്മതിച്ചു

വീടിനടുത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; വിവാഹത്തെ കുറിച്ച് അഖിൽ എൻആർഡി അന്ന് പറഞ്ഞത്

മലയാളി നെറ്റിസൻമാർക്ക് ഏറെ പരിചിതനും പ്രിയങ്കരനുമായ ഇൻഫ്ലുവെൻസറാണ് അഖിൽ എൻആർഡി (Akhil NRD). സ്വാഭാവിക ജീവിത മുഹൂർത്തങ്ങളെ നർമത്തിൽപ്പൊതിഞ്ഞ് റീൽസ് വീഡിയോ രൂപത്തിലാക്കി കാണികളെ രസിപ്പിക്കാനുള്ള കഴിവാണ് അഖിലിന്റെ വീഡിയോകളെ വേറിട്ട് നിർത്തുന്നത്. കൂടാതെ സാധാരണക്കാരുടെ ഇടയിൽ ജനകീയൻ എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുമാറുള്ള അവതരണ ശൈലിയും അഖിലിന്റെ പ്രത്യേകതകളാണ്. 1.8 മില്യൺ ഫോളോവർമാരാണ് അഖിലിന്റെ ഇൻസ്റ്റഗ്രാം പേജിന് മാത്രമുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഖിലിന്റെ വ്യക്തിപരമായ ചില വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു
റീൽസ് വീഡിയോകളിൽ അഖിലിന്റെ ഒപ്പം പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പെൺകുട്ടിയായിരുന്നു മേഘ നായർ. വിവാഹം ചെയ്യും മുൻപേ ഈ ജോഡികൾ നിരവധി പ്രേക്ഷകരെ വാരിക്കൂട്ടിയിരുന്നു. ഇവർ പ്രണയികളാണോ സുഹൃത്തുക്കളാണോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള അവസാനമെന്നോണമാണ് അവരുടെ വിവാഹവിഷയം സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നത്. 2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. ശേഷം അഖിലും മേഘയും ചേർന്നുള്ള പോസ്റ്റുകൾ മുൻപത്തേക്കാളും സജീവമായി (തുടർന്ന് വായിക്കുക)
മേഘ അഖിലിന്റെ വീടുവിട്ടിറങ്ങിയ സംഭവം സോഷ്യൽ മീഡിയയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇപ്പോൾ അഖിലിന്റെ പേജിൽ എവിടെയും മേഘയുടെ ഒപ്പം ചെയ്തിട്ടുള്ള റീൽസ് വിഡിയോകൾ യാതൊന്നും തന്നെ കാണാനില്ല. മേഘയുടെ പേജിലും അങ്ങനെ തന്നെ. മേഘ നാല് ദിവസം മുൻപ് വരെ ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. ഏറ്റവും അവസാനം പോസ്റ്റ് ചെയ്ത വീഡിയോയിൽ വരെ മുറിയുടെ ചുമരിൽ അഖിലുമായുള്ള വിവാഹചിത്രം ഫ്രയിം ചെയ്തു വച്ചിട്ടുള്ളത് കാണാം. അതിനു ശേഷം കേട്ടതെല്ലാം കെട്ടുകഥകൾ മാത്രമാവണേ എന്ന പ്രാർത്ഥനയിലാകും ഇവരെ സ്നേഹിക്കുന്ന ആരാധകർ
അഖിൽ എൻആർഡി, മേഘ വിവാഹം പ്രണയത്തിലൂടെ സംഭവിച്ചതാണ്. പൊതുവേ നാണക്കാരനായ വ്യക്തിയാണ് അഖിൽ. ചാറ്റ് ചെയ്യാൻ അത്രയും ഷൈ ആവേണ്ട കാര്യമില്ലല്ലോ എന്ന് അഖിൽ ഒരു വീഡിയോ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഖിലിന്റെ വീട്ടിൽ നിന്നും അധികം അകലെയല്ല മേഘയുടെ താമസം. എന്നിട്ടും ഇവർ തമ്മിൽ പരിചയപ്പെടാൻ സോഷ്യൽ മീഡിയ വേണ്ടിവന്നു. മിണ്ടുന്നതിനു മുൻപ് മേഘയെ അഖിൽ കണ്ടിട്ടില്ല. അച്ഛനെ കണ്ടിട്ടുണ്ട്. പരിചയമായശേഷമായിരുന്നു ആരുടെ മകളാണ് മേഘ എന്ന കാര്യം അഖിലിന് മനസിലായത്. ചാറ്റിലൂടെയുള്ള പരിചയം ഫോൺ വിളിയിലൂടെ കൂടുതൽ അടുക്കാനുള്ള അവസരം തുറന്നു നൽകി
വിവാഹം ചെയ്യണം എന്ന ആഗ്രഹം വീട്ടിൽ പറയുമ്പോൾ, തുടക്കത്തിൽ ചില എതിർപ്പുകളുണ്ടായി എന്ന് അഖിൽ എൻആർഡി. പിന്നീട് രണ്ടു വീട്ടുകാരും സമ്മതിച്ചു. അവർ പരസ്പരം സംസാരിച്ചു. അങ്ങനെ വിവാഹത്തിലെത്തി. തന്നെപ്പോലെ അത്യാവശ്യം ഇൻട്രോവേർട്ട് ആണ് മേഘ. എന്നാൽ തന്നെക്കാളും ധൈര്യശാലിയാണ് മേഘ എന്നും ഷാജി പാപ്പനിൽ രമ്യയുമായുള്ള അഭിമുഖത്തിൽ അഖിൽ പറഞ്ഞിരുന്നു. നിലവിലെ വിവാദങ്ങൾക്ക് ശേഷം അഖിൽ സോഷ്യൽ മീഡിയ ആക്ടിവിറ്റികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇവരുമായി അടുത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ സുഹൃത്തുക്കളും സംഭവവികാസങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തിക്കഴിഞ്ഞു
ഇൻഫ്ലുവെൻസർ എന്ന നിലയിൽ പേരെടുക്കും മുൻപേ അഖിൽ മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഒരു വർഷക്കാലത്തോളം അഖിൽ എൻആർഡി ഇവിടെ പ്രവർത്തിച്ചു. മഹാരാജ ഹോസ്റ്റൽ, ആശകൾ ആയിരം തുടങ്ങിയ ചിത്രങ്ങളിൽ അഖിൽ എൻആർഡി അഭിനയിച്ചു. ഇതിൽ 'മഹാരാജ ഹോസ്റ്റൽ' എന്ന ചിത്രത്തിൽ പ്രധാനവേഷങ്ങളിലൊന്ന് അവതരിപ്പിച്ചത് അഖിലാണ്. മികച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർക്കുള്ള പുരസ്കാരങ്ങളും അഖിൽ എൻആർഡിയെ തേടിയെത്തിക്കഴിഞ്ഞു


News18Kerala 1 hour ago
Home Flash News