തെലങ്കാനയിൽ ഇനി മൂന്ന് മാവോയിസ്റ്റ് നേതാക്കൾ മാത്രമാണ് ഒളിവിൽ കഴിയുന്നതെന്ന് ഡിജിപി അറിയിച്ചു
നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ വനിതാ നേതാവ് കകരാല സമത പൊലീസിൽ കീഴടങ്ങി. 60 വയസ്സുള്ള സമത തിങ്കളാഴ്ച വൈകിട്ട് തെലങ്കാന ഡിജിപി സി.വി. ആനന്ദിന് മുന്നിലാണ് കീഴടങ്ങിയത്. സമതയുടെ തലയ്ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മുൻ മാവോയിസ്റ്റ് നേതാവും പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനുമായിരുന്ന പട്ടേൽ സുധാകർ റെഡ്ഡി എന്ന സൂര്യന്റെ ഭാര്യയാണ് സമത. 2009 മേയ് 24ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് സുധാകർ റെഡ്ഡി കൊല്ലപ്പെട്ടത്.
പ്രമുഖ ചലച്ചിത്ര നടനായിരുന്ന അന്തരിച്ച കകരാല സത്യനാരായണയുടെ മകളായ സമത ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരം സ്വദേശിയാണ്. 1984ൽ സിപിഐ (എംഎൽ) പീപ്പിൾസ് വാറിന്റെ വിദ്യാർഥി വിഭാഗമായ റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് അവർ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എത്തിയത്. പിന്നീട് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഴുവൻസമയ പ്രവർത്തകയായി