Select Location
All Locations
State
Region
City / District
LIVE
ഡോ ജോൺ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല അധിക്ഷേപം; പ്രതിഷേധവുമായി കേരള എംപിമാർ

കേരളത്തേയും ദക്ഷിണേന്ത്യയേയും അവഹേളിക്കുന്ന ബിജെപി എംപി സുഷ്മിത ​ദേബിൻ്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി കേരള എംപിമാർ. ലുങ്കിവാല പരാമർശം ബിജെപിയുടെ കേരള വിരുദ്ധ മനസ് പുറത്തുകൊണ്ടു വന്നുവെന്ന് എഎ റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയെ വിഭജിയ്ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാ​ഗമാണ് ഈ പരാമർശമെന്നും എന്നാൽ കാശ്മീർ മുതലുള്ള എംപിമാർ ഒരുമിച്ച് നിന്ന് എതിർത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ കേരള എംപിമാർ ഒറ്റക്കെട്ട്, ബ്രിട്ടാസിന് പിന്തുണ നൽകിയത്. കേരളത്തെയാകെ അപമാനിക്കുന്ന പരാമർശമാണ് ബിജെപി അംഗത്തിൽനിന്ന് ഉണ്ടായതെന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു. ബോധപൂർവമുള്ള അപമാനശ്രമമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. കേരളത്തോട് ചിറ്റമ്മ നയമാണ് ബിജെപിക്ക് പലപ്പോഴും എന്ന് ജോസ് കെ മാണി കൂട്ടിച്ചേർത്തു.
യുപിഐ ഇടപാടുകൾക്ക് അധികനിരക്ക് ഏർപ്പെടുത്താനുള്ള ഭേദഗതി ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ ഡോ ജോൺ ബ്രിട്ടാസ് സംസാരിക്കുമ്പോഴായിരുന്നു സുഷ്‌മിതാ ദേബിന്റെ അധിക്ഷേപ പരാമർശം. ബ്രിട്ടാസിന് പിന്നിലുള്ള ഇരിപ്പിടത്തിൽ ഇരുന്നായിരുന്നു ബി ജെ പി എം പി യുടെ അധിക്ഷേപം. വിഷയം പാർലമെൻ്റിൽ ഡോ ജോൺ ബ്രിട്ടാസ് എം പി ഉന്നയിച്ചതോടെ ഭരണപക്ഷം ബഹളം വെക്കാൻ തുടങ്ങി. വിഷയത്തി? ഭരണപക്ഷ എം പി മാർ സഭയിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തി.


Kairali News 1 hour ago
Home Flash News