പ്രീമിയർ ലീഗിന് ജിയോസ്റ്റാറിൽ 900 കോടി മിനിറ്റ് കാഴ്ച സമയം
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ വൻ മുന്നേറ്റമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL) നടത്തിയിരിക്കുന്നത്. ജിയോസ്റ്റാർ നെറ്റ്‌വർക്കുമായി സഹകരിച്ച് നീൽസൺ നടത്തിയ പുതിയ പഠനമനുസരിച്ച്, 2025-26 സീസണിൽ മാത്രം 904 കോടി മിനിറ്റാണ് (9.04 billion minutes) പ്രീമിയർ ലീഗ് ഇന്ത്യയിൽ ആളുകൾ കണ്ടത്.
ബാർക്ക് ഡാറ്റയും നീൽസണിന്റെ ഉപഭോക്തൃ ഗവേഷണവും ആസ്പദമാക്കി തയ്യാറാക്കിയ 'ദി ബ്യൂട്ടിഫുൾ ഗെയിംസ് ഇന്ത്യൻ ഡെക്കേഡ്' എന്ന റിപ്പോർട്ടിലാണ് ഇന്ത്യയിലെ പ്രീമിയർ ലീഗ് ആരാധകരുടെ കാഴ്ചാ ശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.
പ്രധാന കണ്ടെത്തലുകൾ
വർധിച്ചുവരുന്ന പ്രേക്ഷകർ: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി ലീഗിന്റെ റേറ്റിംഗ് 2.4 ഇരട്ടിയായി ഉയർന്നു. നിലവിൽ 14.45 കോടി ആരാധകരാണ് പ്രീമിയർ ലീഗിന് ഇന്ത്യയിലുള്ളത്.