Select Location
All Locations
State
Region
City / District
ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെ ഫലം; 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ നിറവിൽ രാജ്യം, ആശംസ അറിയിക്കാം

രാജ്യത്തിന്റെയും ഐക്യത്തെയും അഖണ്ഡതയെയും ഓർമ്മപ്പെടുത്തി കൊണ്ട്, നാനാത്വത്തിൽ ഏകത്വമെന്ന മഹത്വവചനം അടയാളപ്പെടുത്തി കൊണ്ട് മറ്റൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തിയിരിക്കുകയാണ്. രാജ്യം എൺപതാം സ്വാതന്ത്ര്യദിനമാണ് ഈ ഓഗസ്‌റ്റ് 15ന് ആഘോഷിക്കുന്നത്. കൊളോണിയൽ ശക്തികളുട കരങ്ങളിൽ നിന്ന് മോചനം നേടി ഇന്ത്യ എന്ന രാജ്യം ഇക്കാണുന്ന നിലയിലേക്കുള്ള വളർച്ചയിലേക്ക് നടന്നുതുടങ്ങിയിട്ട് നാളേക്ക് 79 വർഷം തികയുകയാണ് എന്നാണ് ഇത് അർത്ഥമാക്കുന്നത്.
ഈ ദിവസം ഇന്ത്യയിലെ ജനങ്ങൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികൾക്കും നേതാക്കൾക്കും ആദരവ് അർപ്പിക്കുന്നു. രാജ്യത്തുടനീളം പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, വിവിധ പരിപാടികൾ, ദേശീയഗാനമായ 'ജന ഗണ മന' ആലാപനം എന്നിവയോടെയാണ് ഈ ദിനം ആചരിക്കുന്നത്. സ്‌കൂളുകളിലും സർക്കാർ ഓഫീസുകളിലും വിപുലമായ ചടങ്ങുകളാണ് ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
രണ്ട് നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് വിരാമമിട്ട് കൊണ്ട്, 1947 ഓഗസ്‌റ്റ് 15-നാണ് ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ രാഷ്ട്രമായി മാറിയത്. ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെയും അഹിംസാധിഷ്ഠിത പോരാട്ടങ്ങളുടെയും ഫലമായി ലഭിച്ച ഈ സ്വാതന്ത്ര്യം, ഓരോ ഭാരതീയനിലും ദേശഭക്തിയും ഐക്യബോധവും ഉണർത്തുന്ന ഒരു ദിനം കൂടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനായി നടന്ന ദീർഘകാല പോരാട്ടമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര. ഏകദേശം രണ്ട് നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അധികാരം സ്ഥാപിക്കുകയും സാമ്പത്തിക ചൂഷണം, അടിച്ചമർത്തൽ, വിവേചനം എന്നിവ നടപ്പാക്കുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് ജനങ്ങൾ പ്രതിഷേധത്തിനായി പല കോണുകളിൽ നിന്ന് മുന്നിട്ടിറങ്ങുകയായിരുന്നു.
തുടർന്ന് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യത്തെ വലിയ സംഘടിത കലാപങ്ങളിലൊന്നായി മാറി. പിന്നീട് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടതോടെ സ്വാതന്ത്ര്യത്തിനായുള്ള രാഷ്ട്രീയ പ്രസ്ഥാനം കൂടുതൽ ശക്തമായി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ലാല ലജ്‌പത്‌ റായ്, ബാലഗംഗാധര തിലകൻ തുടങ്ങി നിരവധി നേതാക്കൾ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകി.
ഗാന്ധിയുടെ അഹിംസയും സത്യാഗ്രഹവും സ്വാതന്ത്ര്യസമരത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റി. നിസ്സഹകരണ പ്രസ്ഥാനം (1920-22), നിയമലംഘന പ്രസ്ഥാനം (1930-34), ക്വിറ്റ് ഇന്ത്യാ സമരം (1942) എന്നിവ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രധാന സമരങ്ങളായിരുന്നു. വിപ്ലവപ്രസ്ഥാനങ്ങളും ഇന്ത്യൻ നാഷണൽ ആർമിയും ഉൾപ്പെടെ നിരവധി പോരാട്ടങ്ങളും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ നിർണായകമായി. പിന്നീട് നീണ്ട പോരാട്ടങ്ങൾക്കും സമരങ്ങൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും ഒടുവിലാണ് 1947 ഓഗസ്‌റ്റ് 15-ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വാതന്ത്ര്യദിന സന്ദേശങ്ങൾ ഇന്ന് നമ്മൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിനും അത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി, ജയ് ഹിന്ദ് ത്രിവർണ പതാക എപ്പോഴും ഉയരത്തിൽ പറക്കട്ടെ


One India Malayalam 1 hour ago
Home Flash News