Select Location
All Locations
State
Region
City / District
തമിഴ് ഭാഷ അനായാസേന സംസാരിക്കുമെങ്കിലും, വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം തമിഴ്നാട്ടിൽ നിന്നുള്ള വ്യക്തിയല്ല

പിറന്നത് ഇന്ത്യയിലോ ലണ്ടനിലോ അല്ല; തമിഴ് പറയുന്ന വിജയ് പത്നി സംഗീത സ്വർണലിംഗം ജനിച്ച സ്ഥലം

കുറച്ചുനാളുകളായി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ (Thalapathy Vijay) പത്നി സംഗീത സ്വർണലിംഗം വാർത്താ താരമാണ്. വിജയ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന സമയത്തായിരുന്നു ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ട് സംഗീത സ്വർണലിംഗം കുടുംബകോടതിയിൽ ഹർജി ഫയൽ ചെയ്യുന്നത്. ഇത്രയുമേറെ കുടുംബ പ്രശ്നങ്ങൾക്കിടയിലും വിജയ് വിജയശ്രീലാളിതനായി ജയിച്ചു കയറി തമിഴ്നാടിന്റെ സാരഥ്യം ഉറപ്പിച്ചു. ഒടുവിൽ വിവാഹമോചന ഹർജി പിൻവലിച്ചു കൊണ്ട് സംഗീത തന്നെ രംഗത്തുവരികയായിരുന്നു. മാസങ്ങളോളം നീണ്ട അനിശ്ചിതത്തിന് ഓഗസ്റ്റ് മാസം തിരശീല വീഴുകയായിരുന്നു
വിജയ്‌യോടുള്ള പ്രണയമാണ് ഏഴാം കടലിനക്കരെ നിന്നും വിമാനമേറി ചെന്നൈ നഗരത്തിലെത്താൻ സംഗീതയ്ക്ക് പ്രചോദനമായത്. ലണ്ടനിൽ നിന്നും താൻ ഏറെ ആരാധിക്കുന്ന നടനെ കാണാൻ വന്നതാണ് സംഗീത സ്വർണലിംഗം. ചെന്നൈയിൽ എത്തി വിജയ്‌യെ കണ്ടതും, അവിടെ മുതൽ സൗഹൃദവും പ്രണയവും ഉടലെടുത്തു. അധികം വൈകാതെ ലണ്ടനിൽ വച്ച് തന്നെ അവരുടെ വിവാഹം രജിസ്റ്റർ ചെയ്തു. ഒരു വർഷത്തിനിപ്പുറം ചെന്നൈ നഗരത്തിൽ വച്ച് ആചാരപ്രകാരമുള്ള വിവാഹവും നടന്നു (തുടർന്ന് വായിക്കുക)
ലണ്ടനിലെ വ്യവസായിയുടെ മകളാണ് സംഗീത സ്വർണലിംഗം. വിവാഹം കഴിഞ്ഞതും സംഗീത തനി തമിഴ് മരുമകളായി വിജയ്‌യുടെ ചെന്നൈയിലുള്ള വസതിയിൽ താമസം ആരംഭിച്ചു. ഇന്നും വിജയ്‌യുടെ വീടല്ലാതെ സംഗീതയ്ക്ക് വേണ്ടിമാത്രം ചെന്നൈയിൽ ഒരു മേൽവിലാസമില്ല. വിവാഹമോചന ഹർജി സമർപ്പിച്ചതും സംഗീതയുടെ പ്രധാന ആവശ്യം, നിയമനടപടികൾ കഴിയും വരെയും തനിക്ക് വിജയ്‌യുടെ നീലാങ്കരൈയിലുള്ള വസതിയിൽ താമസിക്കാൻ അനുവാദം നൽകണം എന്നായിരുന്നു. വിവാഹശേഷം സംഗീത സ്വർണലിംഗം പൂർണസമയം വീട്ടമ്മയായി മാറി. തന്റെ മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നിർവഹിക്കാൻ വേണ്ടിമാത്രം ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായി സംഗീത സ്വർണലിംഗം മാറി
ലണ്ടനിൽ നിന്നും പറന്നുവന്ന സംഗീതയുടെ വേരുകൾ പക്ഷേ ഇന്ത്യയിൽ ഇല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തമിഴ് ഭാഷ അനായാസേന സംസാരിക്കുമെങ്കിലും, വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം തമിഴ്നാട്ടിൽ നിന്നുള്ള വ്യക്തിയല്ല. തന്റെ അമ്മയുടെ കുടുംബപാരമ്പര്യത്തെക്കുറിച്ച് സംഗീതയുടെയും വിജയ്‌യുടെയും പുത്രൻ ജെയ്‌സൺ സഞ്ജയ് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലായി മാറുകയാണ്. ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുൻപായി ലൊക്കേഷൻ തേടിയുള്ള യാത്രയ്ക്കിടെ ജെയ്‌സൺ സഞ്ജയ് അന്വേഷിച്ചുപോയ സ്ഥലങ്ങളിൽ ഒന്ന് അമ്മയുടെ നാടായിരുന്നു
ശ്രീലങ്കയിലെ ജാഫ്നയാണ് സംഗീതയുടെ സ്വദേശം. ഉത്തര ശ്രീലങ്കയിൽ നിന്നുള്ളയാളാണ് അമ്മ സംഗീത എന്ന് ജെയ്‌സൺ സഞ്ജയ്. അവർ തമിഴ് ഭാഷ മാത്രമേ സംസാരിക്കൂ. അമ്മ സംഗീത ജനിച്ചത് അവിടെയെങ്കിലും, അവർ വിദേശത്ത് താമസം ആരംഭിക്കുകയായിരുന്നു. ഇപ്പോൾ ശ്രീലങ്കയിലേക്ക് പോകുമ്പോൾ മുത്തച്ഛന്റെതായ ഭൂമി അവിടെ കാണാൻ കഴിഞ്ഞു. ഞങ്ങൾക്ക് ആകെയുള്ള ഒരോർമ്മ അതാണ്. എന്നിരുന്നാലും ശ്രീലങ്കയിലേക്ക് പോകുന്നത് വളരെ മികച്ച അനുഭവമാണെന്ന് ജെയ്‌സൺ സഞ്ജയ് പറയുന്നു
മകൻ ജെയ്‌സൺ സഞ്ജയ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച സന്തോഷത്തിലാണ് അമ്മ സംഗീത. അതേസമയം, ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം പുറത്തിറങ്ങിയ വിജയ് ചിത്രം 'ജനനായകൻ' ആദ്യദിവസം തന്നെ കാണാൻ വന്നവരിൽ സംഗീതയും ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഒരു തിയേറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന സംഗീത എന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചിരുന്നു. മാസ്ക് ധരിച്ച ലുക്കിലാണ് സംഗീത ഈ വീഡിയോയിൽ ഉണ്ടായിരുന്നത്


News18Kerala 48 minutes ago
Home Flash News