Select Location
All Locations
State
Region
City / District
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ജനസംഖ്യാ കണക്കെടുപ്പിൽ ജാതി വിവരങ്ങൾ ശേഖരിക്കുക

ജാതി, ആധാർ വിവരങ്ങൾ മുതൽ ബാങ്ക് അക്കൗണ്ട് വരെ : സെൻസസ് 2027-ൽ നിങ്ങൾ നേരിടേണ്ട 40 ചോദ്യങ്ങൾ

സെൻസസ് 2027-ൽ ചോദിക്കാവുന്ന 40 ചോദ്യങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസം, ജാതി, ആധാർ വിവരങ്ങൾ, തൊഴിൽ, കുടിയേറ്റം, കുടുംബാം​ഗങ്ങളുടെ വിവരങ്ങൾ, ഭാഷ, ഭിന്നശേഷി, തിരിച്ചറിയൽ രേഖകളുടെ ലഭ്യത തുടങ്ങിയ നിരവധി വിവരങ്ങളും ഉൾപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ജനസംഖ്യാ കണക്കെടുപ്പിൽ ജാതി വിവരങ്ങൾ ശേഖരിക്കുക. പട്ടികജാതി (SC) പട്ടികവർഗം (ST) വിഭാഗത്തിൽപ്പെടുന്ന ആളുകളുടെ വിവരങ്ങളും പ്രത്യേകം ശേഖരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്സ് യോ​ഗത്തിലാണ് ജാതി വിവരങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
സെപ്റ്റംബർ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സെൻസസെടുപ്പ് ആരംഭിക്കും. ഓഗസ്റ്റ് 17 മുതൽ 31 വരെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് സ്വയം കണക്കെടുപ്പ് നടത്താനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അടുത്ത വർഷം ജനസംഖ്യാ കണക്കെടുപ്പ് നടക്കും.


News18Kerala 46 minutes ago
Home Flash News