Select Location
All Locations
State
Region
City / District
ഓണം ബമ്പർ എടുക്കാൻ കാത്തിരിക്കുകയാണോ? ചില ഭാഗ്യ നമ്പറുകൾ പരീക്ഷിക്കൂ, ഈ നക്ഷത്രക്കാർ ശ്രദ്ധിക്കുക

സംസ്ഥാനത്തെ ലക്ഷക്കണക്കത്തിന് ഭാഗ്യാന്വേഷികളുടെ ഉറക്കം കെടുത്തുന്ന, അവർ കാത്തിരിക്കുന്ന ഒന്നാണ് ഓണം ബമ്പർ. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് ഇത്തവണ ഓണം ബമ്പറിന് ഉള്ള ഒരു വ്യത്യാസം എന്തെന്നാൽ അതിന്റെ സമ്മാനത്തുകയിൽ ഉണ്ടായിരിക്കുന്ന മാറ്റം തന്നെയാണ്. ഈ വർഷം ഓണം ബമ്പർ സമ്മാനത്തുക 30 കോടിയാണ്. കഴിഞ്ഞ വർഷത്തെ 25 കോടിയിൽ നിന്നുള്ള ഗണ്യമായ വർധനവ് കൊണ്ട് തന്നെ എല്ലാവരും നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ്.
പറഞ്ഞുവന്നത് ഓണം ബമ്പർ ഭാഗ്യക്കുറിയെ കുറിച്ചാണ്. ഒരിക്കലും ഇതിനൊരു ആമുഖം പോലും ആവശ്യമില്ല. വർഷത്തിൽ ലക്ഷണക്കണിന് ടിക്കറ്റുകൾ വിറ്റഴിക്കുന്ന ഓണം ബമ്പർ എടുക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഒറ്റയ്‌ക്കോ ഒരു സൗഹൃദ കൂട്ടമായോ ബന്ധുക്കളോ ഒക്കെ ഇതിനായി ഒരുങ്ങി ഇറങ്ങാറുണ്ട്. അങ്ങനെ ഉള്ളപ്പോൾ ഏത് നമ്പറിന് ടിക്കറ്റ് അടിക്കുമെന്നുള്ള പ്രവചനങ്ങൾക്ക് യാതൊരു അർത്ഥവുമില്ല.
എന്നാൽ ഇന്നത്തെ കാലത്ത് പലരും ചോദിക്കുന്ന ഒരു ചോദ്യം ജ്യോതിഷത്തിലൂടെ അതിനുള്ള എന്തെങ്കിലും പോംവഴി ഉണ്ടോ എന്നതാണ്. എങ്കിലും പലർക്കും ഇതിനെ കുറിച്ച് അജ്‌ഞത ഉള്ളത് കൊണ്ടാവാം ജ്യോതിഷികൾക്ക് ലോട്ടറി പ്രവചിക്കാൻ സാധിക്കുമെന്ന് കരുതുന്നത്. ഒരു ജ്യോതിഷിക്കും കൃത്യമായ പ്രവചനം നടത്താൻ സാധിക്കില്ല. എന്നാൽ ആർക്കൊക്കെ ഭാഗ്യം വരുമെന്ന് ജ്യോതിഷത്തിൽ മുൻകൂട്ടി കണ്ടെത്താൻ സാധിക്കും.
ഇക്കുറി ഓണം ബമ്പർ എടുക്കാൻ പോവുന്നവർ നിർബന്ധമായും, കഴിയുമെങ്കിൽ ചില ഭാഗ്യ നമ്പറുകൾ ഓർത്ത് വയ്ക്കുന്നത് നല്ലതാണ്. ഓരോ നക്ഷത്രക്കാർക്കും ചില ഭാഗ്യ നമ്പറുകളുണ്ട്, ഒരുപക്ഷേ ആ നമ്പറുകൾ ആയിരിക്കാം ഇവർക്ക് നല്ല നേട്ടങ്ങൾ കൊണ്ട് തരിക. ഓരോ നക്ഷത്രക്കാരും അവരുടെ ഭാഗ്യ നമ്പറുകൾ അനുസരിച്ച് ഓണം ബമ്പർ എടുത്താൽ ഒരുപക്ഷേ ഭാഗ്യം അവരെ തേടി എത്താൻ സാധ്യത അധികമാണ്, നോക്കാം.


One India Malayalam 8 days ago
Home Flash News