ബത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി ഭാവന സ്റ്റുഡിയോസ് ഒരുക്കിയ ഓണാഘോഷ വീഡിയോ വൈറലാകുന്നു. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ ഉൾപ്പെടെയുള്ള നിർമ്മാതാക്കളും പങ്കെടുത്തുകൊണ്ടാണ് ഓണാഘോഷം സംഘടിപ്പിച്ചത്
“കുറച്ചൊരു പ്രായവ്യത്യാസമുള്ളവർക്കൊക്കെ ഈ ചിത്രം റിലേറ്റ് ചെയ്യാൻ പറ്റും, അല്ലെ മച്ചാനേ..?” സംഭാഷണത്തിനിടയിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ഫഹദിനെ നോക്കിയാണ് ഇത് ചോദിച്ചത്. “പിന്നേ..” എന്ന രസകരമായ മറുപടിയാണ് ഫഹദിൽ നിന്നും ഉണ്ടായത്. ഇത് കൂട്ടച്ചിരി പടർത്തി.
ഗിരീഷിന്റെ കഥകളെല്ലാം ഒറ്റ വരിയിൽ പറയാൻ പറ്റുന്നതാണെന്നും ഇതൊക്കെ എങ്ങനെയാണ് വിപുലീകരിക്കുന്നതെന്നുമായിരുന്നു ഫഹദ് ഫാസിലിന്റെ സംശയം. പേപ്പറിൽ എല്ലാം ഉണ്ടാകും എന്ന് ഗിരീഷ് മറുപടി പറയുമ്പോൾ “മച്ചാനെ, ഇവർ നമ്മളെപ്പോലെയല്ല, എല്ലാം എഴുതിക്കൊണ്ടാണ് വരുന്നത്” ശ്യാം പുഷ്കരൻ മറുപടി നൽകി. കഥാപാത്രത്തിന്റെ ചെറിയ നോട്ടങ്ങൾ ഉൾപ്പെടെ ഗിരീഷിന്റെ തിരക്കഥയിൽ എല്ലാം ഉണ്ടാകുമെന്ന് ദിലീഷ് പോത്തനും കൂട്ടിച്ചേർത്തു.
ആഗസ്ത് 21 നാണ് ബത്ലഹേം കുടുംബ യൂണിറ്റ് പ്രദർശനത്തിനെത്തുന്നത്.
LIVE