ഇന്ത്യയിൽ നിർമ്മിച്ച BMW i5 (Long Wheelbase) കാറിന്റെ ബുക്കിംഗ് ആരംഭിച്ചു. ഈ വർഷം തന്നെ ആദ്യ പതിപ്പ് പുറത്തിറക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 99 ഉപഭോക്താക്കൾക്കാണ് ഈ പ്രത്യേക പതിപ്പ് ലഭ്യമാവുക.
ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്ന ബിഎംഡബ്ല്യുവിന്റെ ആദ്യ ഇലക്ട്രിക് സെഡാനാണ് ഇത്. ബിഎംഡബ്ല്യു ഇന്ത്യയുടെ ചെന്നൈ പ്ലാന്റിലായിരുന്നു നിർമ്മാണം.
പിൻസീറ്റ് യാത്രക്കാർക്ക് കൂടുതൽ ലക്ഷ്വറി സൗകര്യങ്ങൾ ഒരുക്കിയാണ് പുതിയ പതിപ്പ് ഇറക്കുന്നത്. ടാബ്‌ലെറ്റും ടാബ്‌ലെറ്റ് ഹോൾഡറും ഉൾപ്പെടുന്ന പ്രത്യേക റിയർ സീറ്റ് എന്റർടെയ്ൻമെന്റ് പാക്കേജ് ഫസ്റ്റ് എഡിഷന്റെ പ്രധാന പ്രത്യേകതയാണ്. i5 LWB, സെഗ്‌മെന്റിലെ ഏറ്റവും വലുതും നീളമേറിയതുമായ സെഡാനാണെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. നീളമേറിയ വീൽബേസ് ആയതിനാൽ പിൻസീറ്റ് യാത്രക്കാർക്ക് മികച്ച യാത്രാസുഖവും നൽകുമെന്നതും പ്രധാന സവിശേഷതയാണ്.
BMW i5 LWB-യുടെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക ലോഞ്ചിംഗ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നാണ് വാഹനലോകം പ്രതീക്ഷിക്കുന്നത്.
LIVE