പാകിസ്താന്‍ പൗരന്മാരെ ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയതിന്റെ കണക്കുകള്‍ പുറത്ത്. നലര മാസത്തിനിടെ 22000ത്തില്‍ അധികം പാകിസ്താന്‍ പൗരന്മാരെയാണ് ആറ് ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയത്. ഇതില്‍ കൂടുതല്‍ സൗദി അറേബ്യയില്‍ നിന്നാണ്. യുഎഇയാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും കുറവ് കുവൈത്തില്‍ നിന്നാണ്. സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലും നാടുകടത്തലിന് കാരണമായി എന്നത് എടുത്തു പറയണം.
പാകിസ്താന്റെ ദേശീയ അസംബ്ലിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതല്‍ ജൂലൈ 13 വരെയുള്ള കണക്കുകളാണ് സഭയില്‍ വച്ചത്. എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നും പാകിസ്താന്‍ പൗരന്മാരെ നാടുകടത്തിയിട്ടുണ്ട് എന്ന് പാകിസ്താന്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ മന്ത്രാലയം സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
സുരക്ഷാ പ്രശ്‌നങ്ങള്‍, അധിക കാലം താമസിക്കുക, നിയമവിരുദ്ധമായി പ്രവേശിക്കല്‍, യാചന, മയക്കുമരുന്ന് കേസ്, വിസാ ലംഘനം, വ്യാജ രേഖ ചമയ്ക്കല്‍, അഭയം നിഷേധിക്കല്‍ തുടങ്ങി വിവിധ കാരണങ്ങളിലാണ് പൗരന്മാരെ ജിസിസി രാജ്യങ്ങള്‍ മടക്കി അയച്ചത് എന്ന് രേഖയില്‍ വ്യക്തമാക്കുന്നു. 15500 പേരെയാണ് സൗദി അറേബ്യ കയറ്റിവിട്ടത്. യുഎഇയില്‍ നിന്ന് 3803 പാകിസ്താന്‍ പൗരന്മാരെ നാടുകടത്തി.
ഒമാനില്‍ നിന്ന് 1606, ബഹ്‌റൈനില്‍ നിന്ന് 521, ഖത്തറില്‍ നിന്ന് 429, കുവൈത്തില്‍ നിന്ന് 97 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളിലെ കണക്ക്. ഇതില്‍ ജയിലില്‍ കഴിഞ്ഞവര്‍, കരിമ്പട്ടികയില്‍ പെടുത്തിയവര്‍, സ്‌പോണ്‍സറില്‍ നിന്ന് രക്ഷപ്പെട്ടവര് എന്നിവരെല്ലാം ഉള്‍പ്പെടും. പാസ്‌പോര്‍ട്ട് നഷ്ടമായ കേസുകളില്‍പ്പെട്ടവരുമുണ്ട്. ഇറാന്റെ ആക്രമണമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലും നാടുകടത്തിലിന് കാരണമായി. അനാവശ്യ വീഡിയോ ചിത്രീകരണവും കാരണമാണ്.
ഇറാന്റെ ആക്രമണം ഫലമായുണ്ടായ കാര്യങ്ങള്‍ എന്നു സൂചിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കേസില്‍ ബഹ്‌റൈനില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരും പാകിസ്താന്‍ പൗരന്‍മാരാണ്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ എല്ലാ ജിസിസി രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ഉപയോഗം കര്‍ശനമായി നിരീക്ഷിച്ചിരുന്നു.
ജിസിസി രാജ്യങ്ങള്‍ നാടുകടത്താന്‍ തീരുമാനിക്കുകയും പാകിസ്താന്റെ എംബസികള്‍ മുഖേന യാത്രാ രേഖകള്‍ കൈമാറുകയും ചെയ്ത പൗരന്മാരുടെ എണ്ണമാണ് ദേശീയ അസംബ്ലിയില്‍ വച്ചത് എന്ന് പാര്‍ലമെന്ററി കാര്യമന്ത്രി ഡോ. താരിഖ് ഫസല്‍ ചൗധരി വിശദീകരിച്ചു. ഔദ്യോഗികമായി നാട്ടിലേക്ക് മടങ്ങിയവരാണ് ഇവര്‍. പ്രവാസികളായ പാകിസ്താന്‍ പൗരന്മാര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് കൂടുതല്‍ പൗരന്മാരുള്ളത്.
LIVE