Select Location
All Locations
State
Region
City / District
ബിരുദം മതി, 1538 ഒഴിവുകൾ: എസ്ബിഐയിൽ ജോലി നേടാൻ അവസരം

എസ്ബിഐയിൽ ജോലി നേടാൻ അവസരം. എസ്ബിഐ ബാക്ക്ലോ​ഗ് ഒഴിവുകൾ നികത്തുന്നതിനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് നടപടികളുടെ ഭാ​ഗമായി 1538 ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് റെയിൽവേയുടെ ഔദ്യോ​ഗിക പോർട്ടൽ വഴി അപേക്ഷിക്കാം.
എസ്ടി, എസ്.സി ഓബിസി വിഭാ​ഗത്തിലെ ബാക്ക്ലോ​ഗ് ഒഴിവുകളിലേക്ക് ആണ് നിലവിൽ നിയമനം നടത്തുന്നത്. ഉദ്യോ​ഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു പ്രദേശത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഒരു വിഭാ​ഗത്തിലേക്ക് ഒരു തവണ മാത്രമേ പരീക്ഷ എഴുതാനും സാധിക്കൂ. തിരഞ്ഞെടുക്കുന്ന പ്രദേശത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ അനുയോജ്യമായ ഭാഷാപ്രാവീണ്യം ഉദ്യോ​ഗാർത്ഥി നേടിയിരിക്കണം
അം​ഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോ​ഗ്യത. ഉദ്യോ​ഗാർത്ഥിയുടെ പ്രായം 20 വയസിൽ കുറയാനോ 28 വയസിൽ കൂടാനോ പാടില്ല. അർഹരായ സംവരണ വിഭാ​ഗക്കാർക്ക് പ്രായത്തിന്റെ ഇളവ് ലഭിക്കും. ഉദ്യോ​ഗാർത്ഥികൾ എസ്ബിഐ കരിയറിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
പരീക്ഷകൾക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കേന്ദ്രങ്ങളുണ്ട്. 750 രൂപയാണ് പരീക്ഷ ഫീസ്. എസ്.സി, എസ്ടി വിഭാ​ഗക്കാർക്കും, ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്ക് അപേക്ഷ ഫീസില്ല.


Kairali News 1 hour ago
Home Flash News