Select Location
All Locations
State
Region
City / District
വെറുതെ തമാശയ്ക്കാണ് അന്ന് താൻ ആ റീൽ ചെയ്തതെന്നും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആ ശബ്ദം ആളുകൾ ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രിയ പറഞ്ഞു

‘കോയി ബാത്ത് നഹീ, കോഴി കുളിക്കാറില്ല’ ; വിദ്യാ ബാലന്റെ വൈറൽ വീഡിയോയ്ക്ക് പിന്നിലെ മലയാളി യുവതി

ആരാധകരെ ഹിന്ദി പഠിപ്പിക്കുന്ന ബോളിവുഡ് നടി വിദ്യാ ബാലന്റെ രസകരമായ ഇൻസ്റ്റാഗ്രാം റീൽ വൈറലായതിന് പിന്നാലെ ശ്രദ്ധേയായി മലയാളി യുവതിയും. ദുബായിൽ താമസിക്കുന്ന മലയാളിയായ പ്രിയ പ്രവീൺ ആറ് വർഷം മുമ്പ് കോവിഡ് കാലത്ത് തമാശയായി എടുത്ത ഓഡിയോ ക്ലിപ്പാണ് വിദ്യാ ബാലൻ വീണ്ടും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കാണുകയും പ്രതികരിക്കുകയും ചെയ്തത്.
വെറുതെ തമാശയ്ക്കാണ് അന്ന് താൻ ആ റീൽ ചെയ്തതെന്നും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആ ശബ്ദം ആളുകൾ ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രിയ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് സമയം ചെലവഴിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്താനുമാണ് പ്രിയ വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്
മുൻ ബാങ്ക് ജീവനക്കാരിയായ പ്രിയ, മകൾ ജനിച്ചതിന് ശേഷം ജോലി ഉപേക്ഷിച്ചു. ഭർത്താവിനും മകൾക്കുമൊപ്പം ടിക്‌ടോക്ക് വീഡിയോകൾ ചെയ്യാൻ തുടങ്ങിയപ്പോഴും സ്വന്തം ശബ്ദം ഉപയോഗിക്കുന്നതിൽ പ്രിയയ്ക്ക് ആദ്യം മടിയായിരുന്നു. എന്നാൽ സുഹൃത്തുക്കൾ നൽകിയ ആത്മവിശ്വാസത്തിലാണ് പ്രിയ വീഡിയോ ചെയ്യാൻ തുടങ്ങിയത്.


News18Kerala 1 hour ago
Home Flash News