Select Location
All Locations
State
Region
City / District
വൈഭവ് സൂര്യവംശിക്ക് എല്ലാ ഫോർമാറ്റിലും ഒരുപോലെ തിളങ്ങാൻ കഴിയും എന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം

യുവതാരം വൈഭവ് സൂര്യവംശിക്ക് ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഒരുപോലെ തിളങ്ങാൻ സാധിക്കും എന്ന് മുൻ ഇന്ത്യൻ പരിശീലകനും താരവും ആയിരുന്ന രാഹുൽ ദ്രാവിഡ്. ഒരേ സമയം ചെറിയ ഫോർമാറ്റിന് ആവശ്യമുള്ള ആക്രമണ ശൈലിയും ടെസ്റ്റിന് ആവശ്യമുള്ള സാങ്കേതിക തികവും താരത്തിലുണ്ട് എന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ ദ്രാവിഡ് അഭിപ്രായപ്പെട്ടു.
യുവതാരങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകേണ്ട ആവശ്യകതയെ പറ്റിയും ദ്രാവിഡ് സംസാരിച്ചു. ടെസ്റ്റ് ക്രിക്കറ്റ് നിലനിൽക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി വൈഭവിനെപ്പോലുള്ള കളിക്കാര്‍ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങാന്‍ പ്രാപ്തരാകേണ്ടതുണ്ട് എന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. ഏതാനും മാസങ്ങൾക്ക് മുൻപ് വെറും പതിനഞ്ചാം വയസ്സിൽ ഇംഗ്ലണ്ടിൽ വച്ച് ഇന്ത്യയ്ക്കായി വൈഭവ് സുര്യവംശി അരങ്ങേറ്റം കുറിച്ചിരുന്നു.ഇംഗ്ലണ്ടിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും തുടർന്ന് സിംബാബ്‌വെയിൽ നടന്ന പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ചുറികൾ അടക്കം മികച്ച പ്രകടനം ആണ് യുവതാരം കാഴ്ചവച്ചത്.


Kairali News 48 minutes ago
Home Flash News