ഇന്ത്യൻ വാഹന വിപണിയിൽ മിഡ്-സൈസ് എസ്‌യുവികൾക്ക് പ്രിയമേറുന്നു. ഇടക്കാലത്ത് കോംപാക്ട് എസ്‌യുവികളായിരുന്നു വാഹനലോകം കീഴടക്കിയതെങ്കിൽ ഇപ്പോൾ അതിനെയും മറികടന്ന് മിഡ്-സൈസ് എസ്‌യുവികൾ വിപണിയിൽ തലയുയർത്തി നിൽക്കുകയാണ്. കൂടുതൽ സൗകര്യങ്ങളും ആധുനിക ഫീച്ചറുകളും ലഭിക്കുന്നതാണ് മിഡ്-സൈഡ് എസ്‍യുവികളെ പ്രിയപ്പെട്ടതാക്കുന്നത്.
ഒരു കുടുംബത്തിന്റെ വാഹനമായിട്ടാണ് ഇന്ത്യക്കാർ മിഡ്-സൈഡ് എസ്‍യുവികളെ കാണുന്നത്. 4.3 മീറ്ററിനും 4.4 മീറ്ററിനും ഇടയിൽ നീളമുള്ളവയാണ് മിഡ്-സൈഡ് ഇവ. മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, കൂടുതൽ സൗകര്യപ്രദമായ ക്യാബിൻ, വിശാലമായ ബൂട്ട് സ്പേസ്, മികച്ച യാത്രാ കംഫർട്ട് എന്നിവയാണ് ഇത്തരം കാറുകളുടെ സവിശേഷത. സൺറൂഫ്, വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, കണക്റ്റഡ് കാർ ടെക്നോളജി, അഡ്വാൻസ്ഡ് സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ ഫീച്ചറുകളും ഇവയുടെ ജനപ്രീതി ഉയർത്തുന്നു.
നഗര യാത്രകൾക്ക് മാത്രമല്ല ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ വാഹനമായിട്ടാണ് ഉപഭോക്താക്കൾ മിഡ്-സൈഡ് എസ്‍യുവികളെ കാണുന്നത്
നിലവിൽ ഹ്യൂണ്ടായ് ക്രെറ്റ ആണ് ഈ വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ വാഹനം. മാരുതി സുസുക്കിയുടെ വിക്ടോറിയസ്, കിയയുടെ സെൽടോസ് സ്ക്വാഡയുടെ കുഷാഖ് തുടങ്ങിയവയും മിഡ്-സൈഡ് എസ്‍യുവിയിലെ പ്രധാനപ്പെട്ട വാഹനങ്ങളാണ്.
LIVE