Select Location
All Locations
State
Region
City / District
അക്രമികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നിൽ ബൈക്കിലെത്തിയ സംഘം

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിൽ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന സ്റ്റേ ബസുകള്‍ക്ക് നേരെയാണ് പുലർച്ചെ 1 മണിയോടെ കല്ലേറുണ്ടായത്. സിസിടിവി പരിശോധിച്ചതിൽ നിന്ന് ബൈക്കിൽ എത്തിയ രണ്ട് അംഗ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോയിലെ ബസുകൾക്ക് നേരെയാണ് ബൈക്കിൽ എത്തിയ സംഘം ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ 4.50 ന് മെഡിക്കൽ കോളേജ് - തിരുവനന്തപുരം പോകുന്ന പ്രിയദർശിനിയും 6.50-ന് മെഡിക്കൽ കോളേജ്- തിരുവനന്തപുരം പോകുന്ന പ്രിയദർശിനിയിലുമാണ് കല്ലേറ് ഉണ്ടായത്.


News18Kerala 36 minutes ago
Home Flash News