BKU | തിരുവോണത്തിന് 100 കോടിയിലേക്ക്; നിവിൻ പോളി, മമിതാ ടീമിന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സൂപ്പർഹിറ്റ്
നിവിൻ പോളി - മമിത ബൈജു - ഗിരീഷ് എ.ഡി. കൂട്ടുകെട്ട് ഒന്നിക്കുന്ന 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' (Bethlehem Kudumba Unit) അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഓഗസ്റ്റ് 21നായിരുന്നു സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
അയൽപക്കങ്ങളിൽ കാണാവുന്ന തരം കഥാപാത്രങ്ങളുമായി ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ.ഡി. ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമ്പോൾ ഈ ഓണത്തിന് കുടുംബപ്രേക്ഷകരെ തിയേറ്ററിലെത്തിക്കാമെന്നാണ് പ്രതീക്ഷ.
ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്.
ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.