Select Location
All Locations
State
Region
City / District
LIVE
ദേശീയപാതകളിൽ ഗതാഗത നിയമലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഞായറാഴ്ചയും സമാനമായ നടപടിയുണ്ടായിരുന്നു

മലപ്പുറത്ത് ആറുവരി പാതയിൽ തെറ്റായ ദിശയിൽ കാറോടിച്ചു; കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ആർടിഒ

മലപ്പുറം കൊളപ്പുറത്ത് പുതിയ ദേശീയപാതയിലൂടെ കാർ തെറ്റായ ദിശയിൽ ഓടിച്ച സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് അധികൃതർ നീങ്ങുകയാണ്. പുതിയ ദേശീയപാത തുറന്നതിന് പിന്നാലെ ജില്ലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിനിടയിലാണ് ഈ നിയമലംഘനം. ദേശീയപാതയിലെ സ്പീഡ് ട്രാക്കിലൂടെ ഹോണ്ട ക്രെറ്റ കാർ എതിർദിശയിൽ ഓടിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
ദേശീയപാതകളിൽ ഗതാഗത നിയമലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഞായറാഴ്ചയും സമാനമായ നടപടിയുണ്ടായിരുന്നു. കോട്ടയ്ക്കൽ സ്വാഗതമാടിൽ ആറുവരി പാതയിലൂടെ തെറ്റായ ദിശയിൽ ബസ് പിന്നോട്ട് ഓടിച്ച സംഭവത്തിൽ കോട്ടയ്ക്കൽ പോലീസ് കേസെടുത്തിരുന്നു. രാത്രി എട്ടുമണിയോടെ എക്സിറ്റ് പോയിന്റ് കഴിഞ്ഞുപോയ സ്വകാര്യ കോൺട്രാക്ട് കാരിയേജ് ബസ്, റോഡിൽ നിന്ന് പുറത്തിറങ്ങാനായി റിവേഴ്സ് എടുക്കുകയായിരുന്നു. നാട്ടുകാർ ഇത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെയാണ് ജീവനക്കാർ ബസ് പിന്നോട്ട് എടുക്കുന്നത് നിർത്തിയത്.


News18Kerala 1 hour ago
Home Flash News