... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

ന്യൂദല്‍ഹി: യാത്രക്കാര്‍ക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി വീണ്ടും റെയില്‍വെ. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ലഭിക്കുന്ന റീഫണ്ട് തുകയിലും തത്കാല്‍ ബുക്കിങ്ങിലുംഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ക്രമീകരണങ്ങളായി. 52 ആഴ്ചകളില്‍ 52 പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍ പരമാവധി തുക റീഫണ്ടായി ലഭിക്കും. 72 മുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ റദ്ദാക്കിയാല്‍ നിരക്കിന്റെ 25% ഈടാക്കും. 24 മുതല്‍ എട്ട് മണിക്കൂര്‍ മുമ്പുവരെ റദ്ദാക്കിയാല്‍ 50% തുക ഈടാക്കും. ട്രെയിന്‍ പുറപ്പെടാന്‍ എട്ട് മണിക്കൂര്‍ മാത്രം ശേഷിക്കേ റീഫണ്ടില്ല. നേരത്തേയിത് 48, 12, നാല് മണിക്കൂര്‍ ആയിരുന്നു. കൗണ്ടര്‍ ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനിലും റദ്ദാക്കാം. ഇ-ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ റീഫണ്ടിന് ടിഡിആര്‍ ഫയല്‍ ചെയ്യേണ്ട. തുക തനിയെ അക്കൗണ്ടിലെത്തും. ഏജന്റുമാര്‍ തത്കാല്‍ ടിക്കറ്റുകള്‍ പൂഴ്‌ത്തിവയ്‌ക്കുന്നത് തടയാന്‍ ആധാര്‍ അധിഷ്ഠിത ഒടിപി സംവിധാനം കൊണ്ടുവന്നു. വ്യാജ ഐഡികള്‍ തടയാന്‍ ആന്റി-ബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് മൂന്ന് കോടിയോളം സംശയാസ്പദ യൂസര്‍ ഐഡികള്‍ റദ്ദാക്കി.

യാത്രക്കാര്‍ക്ക് ക്ലാസ് 30 മിനിറ്റ് മുമ്പ് വരെ അപ്ഗ്രേഡ് ചെയ്യാം. പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പുവരെ ബോര്‍ഡിങ് സ്റ്റേഷനും മാറ്റാം. നേരത്തേയിത് ചാര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് മാത്രമായിരുന്നു. യാത്രക്കാരന് യഥാര്‍ത്ഥ സ്റ്റേഷനില്‍ നിന്ന് കയറാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ക്ക് അടുത്ത സൗകര്യപ്രദമായ സ്റ്റേഷന്‍ തെരഞ്ഞെടുത്ത് സ്ഥിരീകരിച്ച് ട്രെയിനില്‍ കയറാം. ഉപ്പും വാഹനങ്ങളും കൊണ്ടുപോകാന്‍ പ്രത്യേക കണ്ടെയ്നറുകള്‍ രൂപ കല്‍പ്പന ചെയ്യാന്‍ നടപടി ആരംഭിച്ചു. ടോപ്പ് ലോഡിങ്, സൈഡ് ഡിസ്ചാര്‍ജ് സംവിധാനമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കണ്ടെയ്നറുകളാണ് ഇവ.

Source : Janmabhumi

1 hour ago

Home Flash News