... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

പേരാമ്പ്രയിലെ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട യുഡിഎഫ് പരാതി എൽഡിഎഫിനെതിരായയിൽ കള്ളപ്രചാരവേലയെന്ന് ഇടത് സ്ഥാനാർത്ഥി ടിപി രാമകൃഷ്ണൻ. അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. സംഭവത്തിൽ തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും ചെയ്യാത്ത കാര്യങ്ങളെ കുറിച്ചാണ് നോട്ടീസിൽ ഉള്ളതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

എൽ ഡി എഫിനെതിരെ കള്ളപ്രചാരവേല നടത്തുന്നതിന് സോഷ്യൽ മീഡിയെയും ചില മാധ്യമങ്ങളെയും ഉപയോഗിക്കുന്നുവെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. അവരാണ് ഈ പ്രചരണം ഏറ്റെടുത്ത് കാര്യങ്ങൾ നടത്തുന്നത്. അതിൽ എൽ ഡി എഫിന് വേവലാതി ഇല്ല. വാഹനത്തിലെ അനോൻസ്മെന്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് അദേഹം വ്യക്തമാക്കി.

വികസന കാര്യങ്ങളും ജനക്ഷേമം നടപടികളുമാണ് സംസാരിക്കുന്നതെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ‌‌പരാതി പരിശോധിക്കട്ടെയെന്നും അതിനോ സഹകരിക്കുമെന്നും അദേഹം പറഞ്ഞു. പ്രസംഗത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് പോലും പറയാറില്ല. പിന്നെ എങ്ങനെയാണ് അവരെ വേട്ടയാടുകയെന്ന് അദേഹം ചോദിച്ചു. നൂർബിന റഷീദിന്റെ പരാമർശം ഉൾപ്പെടെ അവരുടെ പേര് പറയാനുള്ള എത്ര പ്രശ്നം ഇപ്പോൾ നമ്മൾക്ക് മുന്നിലുണ്ടെന്ന് അദേഹം പറഞ്ഞു.

‌ഇലക്ഷൻ കമ്മീഷന്റെ നോട്ടീസിന് വിശദീകരണം നൽകും. മതമോ ജാതിയോ വർഗീയതയോ പറഞ്ഞല്ല പേരാമ്പ്രയിൽ എൽഡിഎഫ് വിജയിച്ചത്. താൻ ഇവിടെ മൂന്ന് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. തനിക്ക് മുന്നേ മത്സരിച്ച വരും ജീവിച്ചിരിപ്പുണ്ട്. അവരെല്ലാം ഈ മണ്ഡലത്തിൽ ജയിച്ചത് മതമോ, ജാതിയോ പറഞ്ഞല്ലെന്ന് ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

Source : 24 News

1 hour ago

Home Flash News