... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#‘നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ എൽഡിഎഫ് പറഞ്ഞിട്ടുള്ളൂ, എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതെല്ലാം നടപ്പാക്കി’; മുഖ്യമന്ത്രി

‘നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ എൽഡിഎഫ് പറഞ്ഞിട്ടുള്ളൂ, എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതെല്ലാം നടപ്പാക്കി’; മുഖ്യമന്ത്രി

നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ എൽഡിഎഫ് പറഞ്ഞിട്ടുള്ളൂവെന്നും എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതെല്ലാം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ സംബന്ധിച്ച് നിർണായകമായ തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണകാലം ഇരുണ്ട കാലമാണ്. എൽഡിഎഫ് സർക്കാർ ജനം ആഗ്രഹിച്ച മാറ്റം കൊണ്ടുവന്നു. ഇവിടെ പലതും നടക്കുമെന്ന ധാരണയിലേക്ക് എത്തിയെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം പൂർത്തിയായപ്പോൾ കേവലമായ അഞ്ചുവർഷം പൂർത്തിയാക്കൽ ആയിരുന്നില്ല. ഒരുപാട് ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഒരു നാട് തകരാൻ വേറൊന്നും വേണ്ട. 

ഈ ഘട്ടത്തിൽ നമ്മെ സഹായിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ സഹായിച്ചതേയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ പിന്നോട്ടടുപ്പിക്കാൻ പറ്റുന്ന ഒരുപാട് നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചു. എന്നാൽ നമുക്ക് തകരാൻ പറ്റുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പത്തു വർഷക്കാലം ഒരു വർഗീയ കലാപവും വർഗീയ സംഘർഷവും കേരളത്തിൽ ഉണ്ടായില്ല. നമ്മുടെ നാട് മുന്നേറിയപ്പോള്‍ സർക്കാർ തുടരണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു. എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചു. ഈ ഭരണത്തിന്റെ പ്രത്യേകത കൊണ്ടാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ അഞ്ച് ലക്ഷം വീടുകൾ ലൈഫ് മിഷൻ വഴി പൂർത്തിയാക്കാനായെന്ന് അദ്ദേഹം പറഞ്ഞു.

Source : Kairali News

1 hour ago

Home Flash News