മുഖ്യമന്ത്രി തർക്കത്തിന് പരിഹാരമുണ്ടാകുമോ?; കെപിസിസി ആസ്ഥാനത്ത് നിരീക്ഷകരെത്തി, യോഗം ഉടൻ
മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. കെപിസിസി ആസ്ഥാനത്ത് നിരീക്ഷകരെത്തി. യോഗം ഉടൻ ആരംഭിക്കും. യുഡിഎഫിലെ ഘടകകക്ഷികളുമായും മുഖ്യമന്ത്രിയെ സംബന്ധിച്ച് ചർച്ച നടത്തും. ഘടകകക്ഷി നേതാക്കളുമായി എഐസിസി നിരീക്ഷകർ ചർച്ച നടത്തും. വൈകിട്ട് 4.30 നാകും ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കൾ അടക്കം തലസ്ഥാനത്തേക്ക് എത്തും.