Select Location
All Locations
State
Region
City / District
രാജ്യത്തെ 50ഓളം നർത്തകർ തലസ്ഥാനത്തേക്ക്; 'അനന്തനൃത്യം' ഫെസ്റ്റിന് വേദിയൊരുങ്ങുന്നു

രാജ്യത്തെ 50ഓളം നർത്തകർ തലസ്ഥാനത്തേക്ക്; 'അനന്തനൃത്യം' ഫെസ്റ്റിന് വേദിയൊരുങ്ങുന്നു

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്ത കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന അനന്തനൃത്യം നാഷണൽ ക്‌ളാസിക്കൽ ഡാൻസ് ഫെസ്റ്റിന് തലസ്ഥാനത്ത് വേദിയൊരുങ്ങും. കോവളം വെള്ളാറിലുള്ള ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ മെയ് 9 രാവിലെ എട്ടര മുതൽ പരിപാടികൾ ആരംഭിക്കും. നൃത്തമേളയുടെ ആദ്യ പതിപ്പാണിത്. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ നാട്യ കലാക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടക്കുക.

മത്സരസ്വഭാവമില്ലാതെ, കഴിവുറ്റവർക്ക് വേദിയൊരുക്കുകയാണ് ലക്ഷ്യം. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന 'അനന്ത നൃത്യ പുരസ്കാരം' നർത്തകൻ അഭിറാം ജയചന്ദ്രൻ ചെങ്ങാഴശ്ശേരിക്ക് സമ്മാനിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത സംഗീതജ്ഞ ഡോക്‌ടർ ഓമനക്കുട്ടി, തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ഭായ്, ഡോക്‌ടർ കമല ലക്ഷ്മി തുടങ്ങിയവർ വിശിഷ്‌ടാതിഥികളാകും. തദവസരത്തിൽ അതിഥികളായി അഭിറാം ജയചന്ദ്രൻ ചെങ്ങാഴശ്ശേരി അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും, പൂജ ദശമിയുടെ കേരളനടനവും ഉണ്ടായിരിക്കും.


News18Kerala 50 minutes ago
Home Flash News