Select Location
All Locations
State
Region
City / District
പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചു

പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചു

മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയും ആയി ഐഎഎസ് ഉദ്യോഗസ്ഥൻ ഉമേഷ് എൻ എസ് കെയെ നിയമിച്ചു. 2015 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം നിർവഹിക്കുന്നതാണ്. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന ഉമേഷ് എൻ എസ് കെ പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ ആ ചുമതലയിൽ തുടരും.

തമിഴ്നാട് സേലം സ്വദേശിയായ ഉമേഷ് എൻ എസ് കെ 2014-ലാണ് ഐഎഎസ് പരീക്ഷയിൽ വിജയം നേടുന്നത്. പിന്നീട് കേരള കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വിവിധ ഭരണ ചുമതലകളിലൂടെ ശ്രദ്ധേയനായി. വയനാട് സബ് കളക്ടറായി സേവനമനുഷ്ഠിച്ച കാലമാണ് അദ്ദേഹത്തിന്റെ കരിയറിലെ നിർണായക ഘട്ടങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് 2018-ൽ കേരളം ഭീകരമായ പ്രളയത്തെ നേരിട്ടപ്പോൾ, വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ട് ഇറങ്ങി പ്രവർത്തിച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അദ്ദേഹം. മഴക്കെടുതിയിൽ കുടുങ്ങിയ ജനങ്ങളെ രക്ഷപ്പെടുത്താനും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അദ്ദേഹം മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയിരുന്നു.


Kairali News 14 minutes ago
Home Flash News