സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, മിഷൻ സമുദ്ര, നോളജ് വാലി... സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ഒരു മണിക്കൂർ 39 മിനിറ്റ് നീണ്ട ബജറ്റ് പ്രഭാഷണമാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത്. കഴിഞ്ഞ സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. മിഷൻ സമുദ്ര, കേരള നോളജ് വാലി, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങിയ വമ്പൻ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി. കിഫ്ബിയുടെ പ്രവർത്തനങ്ങൾ പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.