Select Location
All Locations
State
Region
City / District
താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്

'അൻസിബയെ ചവിട്ടിപുറത്താക്കുമെന്ന് കരുതി, പക്ഷെ മോഹൻലാൽ നടത്തിയ മാസ് എൻട്രി';സംഭവിച്ചത് പറഞ്ഞ് ആലപ്പി അഷ്റഫ്

താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. രണ്ട് സ്ത്രീകൾ തമ്മിലുള്ള ഒരു നിസ്സാര പ്രശ്നത്തെയാണ് അതിഭീകരമാക്കി വർഗീയവൽക്കരിച്ചതെന്നും അമ്മയിൽ നിന്നും സ്വയം പോയതായാലും ചാടിച്ചുവിട്ടതായാലും ചെറിയൊരു ശുദ്ധികലശം നടന്നു എന്നത് ഒരു ആശ്വാസമാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'അമ്മ എന്ന താരസംഘടന രൂപീകൃതമായിട്ട് ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞു .അതിലെ നടീനടന്മാർ തമ്മിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുമുണ്ട്. അതിന്റെ പേരിൽ ചിലരുടെ നേരെ സംഘടനാ വിലക്കുകളും ഉണ്ടായിട്ടുണ്ട്. മറ്റു ചിലർ സംഘടനയുടെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടി നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് രാജിവച്ചു പോയിട്ടുമുണ്ട് .എന്നാൽ ഇതിന്റെ ഒന്നും പിന്നിൽ വർഗീയമായ കാരണങ്ങളോ രാഷ്ട്രീയപരമായ കാരണങ്ങളോ മതപരമായ ചേരിതിരിവോ ഒന്നുമല്ല .

ഒരു വർഷം മുൻപ് വരെ ഈ സംഘടനയിൽ മതവർഗ്ഗ ചേരിതിരിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഏകോദര സോദരങ്ങളെ പോലെയാണ് എല്ലാവരും കഴിഞ്ഞിരുന്നത് .ഈ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് ജിഹാദികളെയും തീവ്രവാദികളെയും മതം മാറ്റാൻ ശ്രമിക്കുന്നവരെയും സംഘടനയിൽ സൃഷ്ടിച്ചെടുത്തത്. അമ്മയിൽ ഉണ്ടാകുന്ന നിസ്സാര പ്രശ്നങ്ങളെ പോലും ആശയപരമായി നേരിടാൻ പറ്റാതെ വരുമ്പോൾ മതത്തിന്റെ പേര് പറഞ്ഞാണ് നേരിട്ടത്. അമ്മയുടെ ഭാരവാഹികൾ തമ്മിൽ വ്യക്തിപരമായ കാരണത്താൽ കേസും വഴക്കും പ്രശ്നങ്ങളും ഒക്കെ ഉണ്ടായപ്പോൾ അമ്മയുടെ വൈസ് പ്രസിഡൻറ് ചാനലിലൂടെ വിളിച്ചു പറയുന്നു ഇതിൻ്റെ പിന്നിൽ മതതീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ഞാൻ സംശയിക്കുന്നു എന്ന്.

രണ്ട് സ്ത്രീകൾ തമ്മിലുള്ള ഒരു നിസ്സാര പ്രശ്നത്തെയാണ് അതിഭീകരമാക്കി വർഗീയവൽക്കരിച്ചത്. അമ്മയിലെ ഒരു സാധാരണ മെമ്പർ അല്ല ഇത് പറഞ്ഞത്. ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തിരുന്നുകൊണ്ടാണ് ഈ തീവ്രവാദ ആരോപണം ഉന്നയിച്ചത്. മലയാള സിനിമയിലെ മഹാരഥന്മാർ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും ആയിരുന്നു ഈ പ്രസ്താവന. ഈ സ്ത്രീയുടെ ചെയ്തികൾക്ക് സംഘടനയുടെ അകത്തും പുറത്തും പിന്തുണ ലഭിക്കാതെ വന്നപ്പോൾ അവസാന പിടിവള്ളി എന്നോണം മതവർഗ്ഗ ജാതി രാഷ്ട്രീയം ഒക്കെ ഇതിൽ കുത്തിക്കലർത്തി പ്രശ്നത്തെ സങ്കീർണമാക്കാനാണ് ഈ സ്ത്രീ ശ്രമിച്ചത് ..


One India Malayalam 1 hour ago
Home Flash News