ഖുശ്ബുവിന് വിജയ് സഹോദരനെ പോലെ; എന്നിട്ടും എന്തുകൊണ്ട് മകളുടെ വിവാഹത്തിന് പങ്കെടുത്തില്ല?
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി (C Joseph Vijay) സഹോദരതുല്യമായ ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്‌ബു സുന്ദർ (Khushbu Sundar). മൂത്തമകൾ അവന്തികയുടെ വിവാഹത്തിന് പ്രതിശ്രുത വരനൊപ്പമായിരുന്നു ഖുശ്‌ബു വിജയ്‌യെ ക്ഷണിക്കാൻ ചെന്നത്. ഭർത്താവും മക്കളും മകളുടെ വരനും അവരുടെ സംഘത്തിലുണ്ടായിരുന്നു. സന്തോഷത്തോടെ വിവാഹത്തിന് ക്ഷണിച്ച ചിത്രങ്ങൾ ഖുശ്‌ബു അവരുടെ ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമിൽ ഷെയർ ചെയ്തിരുന്നു. ഗോവയിൽ വച്ച് നടന്ന വിവാഹത്തിൽ തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര നടന്മാർ പലരും അതിഥികളായി പങ്കെടുത്തിരുന്നു
സിനിമകളിൽ ഒന്നിച്ചഭിനയിച്ച കാലം മുതലേയുള്ള ബന്ധം ഖുശ്‌ബു ഇന്നും കെടാതെ സൂക്ഷിക്കുന്നു. അതിഥികളിൽ ഒരാൾ നടി തൃഷയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി തൃഷയുടെ കൂടെ വിജയ് പങ്കെടുക്കുന്ന പരിപാടികളുടെ എണ്ണം വാർത്തകളിൽ വരെ ശ്രദ്ധ നേടിക്കഴിഞ്ഞു. തമിഴ് ചലച്ചിത്ര നിർമാതാവിന്റെ കുടുംബത്തിലെ വിവാഹം, നടൻ അജിത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങ് എന്നിവിടങ്ങളിൽ തൃഷയേയും വിജയ്‌യെയും ഒന്നിച്ചു കണ്ടിരുന്നു. ഒരേ വാഹനത്തിലാണ് ഇവർ ഇവിടങ്ങളിൽ വന്നുചേർന്നത് (തുടർന്ന് വായിക്കുക)
വർഷങ്ങൾക്ക് മുൻപേ, ഗോവയിൽ വച്ച് നടന്ന നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ തൃഷയും വിജയ്‌യും ഒരേ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്ത വിഷയം വലിയ ചർച്ചകൾക്ക് ഇടം നൽകിയിരുന്നു. ഇവർ തമ്മിൽ സൗഹൃദത്തിനും പുറമെയായി ഒരു ബന്ധം വളരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ അവസരം ഒരുങ്ങിയ സാഹചര്യമായിരുന്നു ഇത്. ഒടുവിൽ, ഇവർ യാത്ര ചെയ്ത വിമാനത്തിൽ നിന്നുള്ള വിവരങ്ങൾ പോലും വൈറലായി മാറി. പ്രചരിച്ച കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞു
നടൻ ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ്, അമല അക്കിനേനി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ഗോവയിലെ ഡെസ്റ്റിനേഷൻ വെഡിങ് ആയിരുന്നു നടന്നത് എന്നാണ് വിവരം. ഇവിടുത്തെ ഒരു പ്രമുഖ റിസോർട്ടിലാണ് വിവാഹവേദിയൊരുങ്ങിയത് എന്നും വിവരമുണ്ട്. ഇതിൽ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും വളരെ വിരളമായി മാത്രമേ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളൂ. എന്നാലും തൃഷ ഉൾപ്പെടുന്ന താരങ്ങൾ പങ്കെടുത്ത വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അപ്പോഴും വിജയ്‌യുടെ അഭാവം ചടങ്ങിൽ നിറഞ്ഞു നിന്നു
തൃഷ പങ്കെടുത്ത വിവാഹച്ചടങ്ങ് വിജയ് മനഃപൂർവം വേണ്ടെന്നുവച്ചതാണോ അതോ ഔദ്യോഗിക തിരക്കുകൾ മൂലം പങ്കെടുക്കാനാവാതെ വിജയ് മാറി നിന്നതാണോ എന്നാണ് ചോദ്യം. ലോജിസ്റ്റിക് വെല്ലുവിളികളും അത്യന്തം പ്രാധാന്യമേറിയ ഔദ്യോഗിക സമയക്രമവും കാരണം വിജയ്ക്ക് കല്യാണം കൂടാൻ കഴിയാതെ പോയി എന്ന് റിപോർട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ചലച്ചിത്ര പ്രവർത്തകനുമായ ജഗദീഷ് പളനിസാമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിജയ് ഏറ്റവും ഒടുവിലായി ലഹരിക്കെതിരായ ക്യാംപെയ്‌നിന്റെ ഭാഗമായ മാരത്തോണിൽ പങ്കെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഖുശ്ബുവിന്റെ മകളുടെ വിവാഹം
രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിരവധിയനവധി തിരക്കുകൾ മൂലം വിജയ്ക്ക് പണ്ടത്തേതു പോലെ യാത്രകൾക്ക് പോകാനും മറ്റുമായി സമയം കിട്ടുന്നില്ല എന്ന് റിപോർട്ടുണ്ട്. ഒരു നടനെന്ന നിലയിൽ തമിഴ് ജനതയുടെ ഹൃദയത്തിൽ ഇടംനേടിയ വിജയ്, അക്ഷരാർത്ഥത്തിൽ അവരുടെ ജനനായകനായി മാറിയതും, പൊതുജനങ്ങളുടെ സൗകര്യത്തിനായി പുതിയ പുതിയ കാര്യങ്ങൾ നടപ്പാക്കാനും നിർവഹിക്കാനുമുള്ള തിരക്കിട്ട പ്ലാനിലാണ്