Select Location
All Locations
State
Region
City / District
ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ 'ഓപ്പറേഷൻ അമിസ്റ്റാഡ്'; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ പുറപ്പെട്ടു

ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ 'ഓപ്പറേഷൻ അമിസ്റ്റാഡ്'; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ പുറപ്പെട്ടു

“ഒരു ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും, രണ്ട് ഭീഷ്മം ക്യൂബുകൾ ഉൾപ്പെടെ 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും, മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും ഈ വിമാനങ്ങളിലുണ്ട്. ഈ പ്രയാസകരമായ സമയത്ത് വെനസ്വേല സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” - വിദേശകാര്യമന്ത്രി പറഞ്ഞു

ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂകമ്പത്തെത്തുടർന്ന് കനത്ത നാശനഷ്ടങ്ങളും ആളപായവുമുണ്ടായ വെനസ്വേലയ്ക്കായി വൻ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇന്ത്യ തുടക്കം കുറിച്ചു. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ 'ഭീഷ്മം ക്യൂബുകൾ' ഉൾപ്പെടെയുള്ള അത്യാഹിത ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ സപ്ലൈകളുമായി വെനസ്വേലയിലേക്ക് പുറപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.

ബുധനാഴ്ച ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് വെനസ്വേലയിൽ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നു, 1500 ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വെനസ്വേലയ്ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഈ ദൗത്യത്തിന് “ഓപ്പറേഷൻ അമിസ്റ്റാഡ്” (Operation Amistad) എന്നാണ് പേരിട്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിലെ പോസ്റ്റിലൂടെ അറിയിച്ചു.

“ഓപ്പറേഷൻ അമിസ്റ്റാഡ് ആരംഭിച്ചു! ഭൂകമ്പാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തര സഹായവുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങൾ ഇന്ന് വെനസ്വേലയിലേക്ക് പുറപ്പെട്ടു. ഈ സഹായത്തിൽ ഇന്ത്യൻ ആർമിയുടെ പ്രത്യേക വിഭാഗവുമുണ്ട്", പോസ്റ്റിൽ പറയുന്നു. ഈ ദുരന്തസമയത്ത് തെക്കേ അമേരിക്കൻ രാജ്യത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനുള്ള ന്യൂഡൽഹിയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി ജയശങ്കർ ആവർത്തിച്ചു.

“ഒരു ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും, രണ്ട് ഭീഷ്മം ക്യൂബുകൾ ഉൾപ്പെടെ 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും, മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും ഈ വിമാനങ്ങളിലുണ്ട്. ഈ പ്രയാസകരമായ സമയത്ത് വെനസ്വേല സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” അദ്ദേഹം കുറിച്ചു.


News18Kerala 2 hours ago
Home Flash News