Select Location
All Locations
State
Region
City / District
പാകിസ്താന്‍ വീണത് ഇന്ത്യയ്ക്ക് നേട്ടം; യുഎഇ വഴി ഒഴിവാക്കി നേരിട്ട് കച്ചവടം, ബസ്മതിക്ക് പുതിയ വിപണി

പാകിസ്താന്‍ വീണത് ഇന്ത്യയ്ക്ക് നേട്ടം; യുഎഇ വഴി ഒഴിവാക്കി നേരിട്ട് കച്ചവടം, ബസ്മതിക്ക് പുതിയ വിപണി

പാകിസ്താനുമായുള്ള രാഷ്ട്രീയ ബന്ധം വഷളായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് ബസ്മതി അരി ഇറക്കുമതി ചെയ്യാനുള്ള സാധ്യതകള്‍ തേടി അഫ്ഗാനിസ്ഥാന്‍. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും വ്യാപാരികള്‍ പങ്കെടുക്കുന്ന നിര്‍ണായക ചര്‍ച്ച അടുത്ത മാസം നടക്കും. ന്യൂഡല്‍ഹിയിലെ അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്ത പ്രാഥമിക ചര്‍ച്ചകളുടെ തുടര്‍ച്ചയായാകും ഈ കൂടിക്കാഴ്ച.

പ്രതിവര്‍ഷം അഞ്ച് ലക്ഷം ടണ്ണോളം ബസ്മതി അരിയാണ് അഫ്ഗാനിസ്ഥാനില്‍ പൊതുവെ ഉപയോഗിക്കുന്നത്. അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതിയെയാണ് അവര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ കടുത്ത തര്‍ക്കങ്ങളും നയതന്ത്ര പ്രശ്‌നങ്ങളും ഇറക്കുമതിക്ക് തടസ്സമായി. ഇതോടെയാണ് ബദല്‍ മാര്‍ഗമായി ഇന്ത്യയിലേക്ക് അഫ്ഗാന്‍ ശ്രദ്ധ തിരിക്കുന്നത്.

നിലവില്‍ യുഎഇ, ഇറാന്‍ എന്നീ രാജ്യങ്ങളിലെ ഇടനിലക്കാര്‍ വഴിയാണ് ഇന്ത്യന്‍ ബസ്മതി അരിയുടെ ഒരു ഭാഗം അഫ്ഗാനിസ്ഥാനിലേക്ക് എത്തുന്നത്. ഇങ്ങനെ വിതരണം ചെയ്യുമ്പോള്‍ വലിയ യാത്രാച്ചെലവും അധിക നികുതികളും കാരണം അരിയുടെ വില വര്‍ദ്ധിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നതിലൂടെ ഇടനിലക്കാരെ ഒഴിവാക്കാനും കുറഞ്ഞ ചെലവില്‍ ബസ്മതി ലഭ്യമാക്കാനും സാധിക്കുമെന്നാണ് അഫ്ഗാന്‍ അധികൃതരുടെ വിലയിരുത്തല്‍.

ഇറാനിലെ ചാബഹാര്‍ അല്ലെങ്കില്‍ ബന്ദര്‍ അബ്ബാസ് തുറമുഖം വഴി അരി എത്തിക്കാനുള്ള സാങ്കേതിക വശങ്ങളാണ് ചര്‍ച്ചയിലുള്ളത്. ചരക്കുനീക്കം, പണമിടപാട് എന്നിവയ്ക്കായിരിക്കും വരാനിരിക്കുന്ന ചര്‍ച്ചകളില്‍ മുന്‍ഗണന. ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഉല്‍പ്പന്നങ്ങള്‍ വിനിമയം ചെയ്യുന്ന ബാര്‍ട്ടര്‍ സമ്പ്രദായവും പരിഗണനയിലുണ്ട്. ഇന്ത്യ വലിയ തോതില്‍ അഫ്ഗാന്‍ ഉണക്കപ്പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഈ ഇടപാട് എളുപ്പമാകും.

ഇറാനിലെ ചാബഹാര്‍ അല്ലെങ്കില്‍ ബന്ദര്‍ അബ്ബാസ് തുറമുഖം വഴി അരി എത്തിക്കാനുള്ള സാങ്കേതിക വശങ്ങളാണ് ചര്‍ച്ചയിലുള്ളത്. ചരക്കുനീക്കം, പണമിടപാട് എന്നിവയ്ക്കായിരിക്കും വരാനിരിക്കുന്ന ചര്‍ച്ചകളില്‍ മുന്‍ഗണന. ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഉല്‍പ്പന്നങ്ങള്‍ വിനിമയം ചെയ്യുന്ന ബാര്‍ട്ടര്‍ സമ്പ്രദായവും പരിഗണനയിലുണ്ട്. ഇന്ത്യ വലിയ തോതില്‍ അഫ്ഗാന്‍ ഉണക്കപ്പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഈ ഇടപാട് എളുപ്പമാകും.

ലാഭം കൊയ്യാമെങ്കിലും ചില ആശങ്ക ബാക്കി ഇന്ത്യന്‍ കയറ്റുമതിക്കാരെ സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി നേരിട്ടുള്ള വലിയ ഇടപാടുകള്‍ക്ക് സുരക്ഷാ ആശങ്കകളുണ്ട്. അഫ്ഗാനിസ്ഥാനുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാത്തതാണ് വെല്ലുവിളി. പണം സുരക്ഷിതമായി ലഭിക്കുമെന്ന ഉറപ്പ് ലഭിക്കാതെ വലിയ കരാറുകള്‍ക്ക് വ്യാപാരികള്‍ തയ്യാറല്ല. കൂടാതെ, താലിബാന്‍ ക്ഷണിച്ചിട്ടും അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ വിമുഖത കാണിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ചരിത്രപരമായി അഫ്ഗാനിസ്ഥാനിലേക്കുള്ള ബസ്മതി അരി കയറ്റുമതി വളരെ കുറഞ്ഞ അളവിലാണ് നടന്നിട്ടുള്ളത്. 2005-06 കാലഘട്ടത്തില്‍ 63 ടണ്‍ കയറ്റുമതി ചെയ്താണ് ഇരുരാജ്യങ്ങളും ബസ്മതി വ്യാപാരം ആരംഭിച്ചത്. പിന്നീട് 2020-21 വര്‍ഷത്തില്‍ പരമാവധി 19,440 ടണ്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. അതിനുശേഷം വളരെ ചെറിയ അളവിലാണ് വ്യാപാരം. പുതിയ വിദേശ വിപണികള്‍ കണ്ടെത്തേണ്ടത് ഇന്ത്യന്‍ ബസ്മതി വ്യവസായത്തിന് അത്യന്താപേക്ഷിതമാണ്. പോയ വര്‍ഷങ്ങളില്‍ ബസ്മതി കയറ്റുമതിയുടെ അളവില്‍ നേരിയ വര്‍ദ്ധനവുണ്ടായെങ്കിലും ആഗോള വിപണിയിലെ വിലയിടിവ് കാരണം വരുമാനത്തില്‍ കുറവുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കയറ്റുമതി വ്യാപാരികള്‍ അഫ്ഗാനിസ്ഥാനെപ്പോലുള്ള പുതിയ വലിയ ഉപഭോക്തൃ രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാകിസ്താന്‍ ദീര്‍ഘകാലമായി കുത്തകയാക്കി വെച്ചിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ ബസ്മതി അരി വിപണിയിലേക്ക് കടന്നുകയറാന്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്.


One India Malayalam 1 hour ago
Home Flash News