Select Location
All Locations
State
Region
City / District
കല്യാണമണ്ഡപങ്ങളടക്കം തിരുവനന്തപുരം കോർപറേഷന്റെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ സ്വകാര്യവ്യക്തികൾ കൈയടക്കി: മേയർ

കല്യാണമണ്ഡപങ്ങളടക്കം തിരുവനന്തപുരം കോർപറേഷന്റെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ സ്വകാര്യവ്യക്തികൾ കൈയടക്കി: മേയർ

തിരുവനന്തപുരം കോർപറേഷന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന നൂറുകണക്കിന് കെട്ടിടങ്ങളും ആസ്തികളും സ്വകാര്യ വ്യക്തികൾ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണെന്ന് മേയർ വി വി രാജേഷ്. പ്രാദേശിക സിപിഎം നേതാക്കളുടെ പ്രധാനവരുമാനമാർഗം ഇത്തരം കെട്ടിടങ്ങളിൽ നിന്നും കല്യാണമണ്ഡപങ്ങളിൽ നിന്നും കിട്ടുന്ന തുകയാണെന്നും മേയർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തിൽ കൈയടക്കിവച്ചിരുന്ന രണ്ട് കല്യാണ മണ്ഡപങ്ങൾ മോചിപ്പിച്ചുവെന്നും കോർപറേഷന്റെ ആസ്തികൾ തിരികെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയറുടെ വാക്കുകൾ - അവിശ്വാസം എന്നൊക്കെ പറഞ്ഞുനടക്കുന്നവർ ഇതൊക്കെ അറിയണം. തിരുവനന്തപുരം കോർപറേഷന് കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ട്. അതിൽ നിന്ന് മാസം ലക്ഷക്കണക്കിന് രൂപ വരുമാനമായി കോര്‍പറേഷന് വരേണ്ടതുണ്ട്. ഈ കോർപറേഷന്റെ ഫണ്ടിന് വേണ്ടി, അത്യാവശ്യകാര്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടതില്ല. അത്രത്തോളം ആസ്തി കോ‌ര്‍പറേഷനുണ്ട്.

രണ്ട് കല്യാണ മണ്ഡപങ്ങൾ ഈ ഭരണസമിതി കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിച്ചു. കമലേശ്വരത്തെയും മുടവൻമുകളിലെയും കല്യാണ മണ്ഡപങ്ങളാണ് മോചിപ്പിച്ചത്. മുടവൻമുകളൊക്കെ ആരാണ് കൈകാര്യം ചെയ്തിരുന്നതെന്ന് എല്ലാവർക്കും അറിയാം. കരാറുകാരനും കോർ‌പറേഷനും തമ്മിലുള്ള കരാർ അവസാനിച്ചിട്ട് വർഷങ്ങളായി. പക്ഷേ കരാർകാർ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരുരൂപ കോർപറേഷന് അടയ്ക്കുന്നില്ല. ക്രമക്കേട് കണ്ടെത്തിയ സ്റ്റിയറിങ് കമ്മിറ്റി കഴിഞ്ഞ് അന്ന് തന്നെ ഉദ്യോഗസ്ഥര്‍ പോയി കല്യാണ മണ്ഡപം പൂട്ടിക്കൊണ്ടുവന്നു. ഇപ്പോൾ ചിങ്ങ മാസത്തിലെ കല്യാണങ്ങൾ ബുക്ക് ചെയ്ത പലരും നമ്മുടെ അടുത്തേക്ക് വരികയാണ്. ഇത്ര രൂപ ഒരു വ്യക്തിക്ക് അടച്ചുവെന്ന് പറഞ്ഞാണ് ഇവർ വരുന്നത്. ഈ വ്യക്തിയും കോർപറേഷനുമായി ഒരു കരാറുമില്ല. ഒരു രേഖയുമില്ല. ഒരു വ്യക്തി പൈസ വാങ്ങിച്ച് ഇത് നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തായാലും കല്യാണം മുടങ്ങാതിരിക്കാനുള്ള നടപടി കോർപറേഷൻ എടുത്തിട്ടുണ്ട്.

ഇതുപോലെ നൂറു കണക്കിന് കോർപറേഷന്റെ കെട്ടിടങ്ങൾ പലയിടത്തും സ്വകാര്യ വ്യക്തികൾ കൈകാര്യം ചെയ്യുകയാണ്. സിപിഎം പ്രാദേശിക നേതാക്കളുടെ പ്രധാന വരുമാനം ഈ ഹാളുകളും കോർപറേഷന്റെ ആസ്തികളും കൈകാര്യം ചെയ്തിട്ടാണ്. ഇത് ഒന്നെന്നായി കണ്ടെത്തി അടിവേരറുക്കുന്ന നടപടിയാണ് ഈ കോർപറേഷൻ ചെയ്യുന്നത്. അഴിമതി അവസാനിപ്പിക്കും ആദ്യ വർഷത്തിൽ നാല് കാര്യങ്ങൾ ചെയ്യുമെന്നാണ് ജനങ്ങളോട് പറഞ്ഞത്. പിടികൂടുന്ന തെരുവ് നായ്‌ക്കളെ വന്ധ്യംകരിച്ചശേഷം സ്ഥിരമായ ഷെൽറ്ററുകളിലേക്ക് മാറ്റുകയാണ്. വെള്ളക്കെട്ട്, കുടിവെള്ളപ്രശ്നം, വേസ്റ്റ് മാനേജ്മെന്റ് എന്നിവ പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട്. മുമ്പത്തെ ഭരണസമിതിയിൽ അഴിമതി വ്യാപകമായിരുന്നു. അത് അവസാനിപ്പിക്കുമെന്നും മേയർ പറഞ്ഞു.

സിപിഎം ഭരിച്ചിരുന്നപ്പോൾ നഗരസഭയിൽ കോൺഗ്രസ് സർവീസ് സംഘടനയുടെ കൊടിമരം പിഴുതു മാറ്റിയ കാര്യം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്ന ശബരീനാഥൻ ഓർക്കണം. ബി ജെ പി അധികാരത്തിലെത്തിയ ശേഷമാണ് ആ സംഘടനയ്ക്ക് പ്രവർത്തിക്കാൻ അവസരം ലഭിച്ചതെന്നും രാജേഷ് പറഞ്ഞു.

News18Kerala 1 hour ago
Home Flash News