കിരീട സാധ്യതയില്‍ അര്‍ജന്‍റീന രണ്ടാമത്, ബ്രസീൽ അഞ്ചാമത്, ഒന്നാം സ്ഥാനത്ത് മുന്‍ ചാമ്പ്യൻമാർ; പ്രവചനവുമായി സൂപ്പർ കമ്പ്യൂട്ടർ
മൃഗങ്ങളെക്കൊണ്ടും വ്യക്തിപരമായ താൽപര്യങ്ങൾ വെച്ചും പലരും പ്രവചനങ്ങൾ നടത്തുമ്പോൾ, കൃത്യമായ കണക്കുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ പ്രമുഖ സ്പോർട്സ് അനലിറ്റിക്സ് ഗ്രൂപ്പായ 'ഒപ്റ്റ' തങ്ങളുടെ പ്രവചനം പുറത്തുവിട്ടിരിക്കുകയാണ്.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ പൂർത്തിയായി നോക്കൗട്ടിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോൾ ആരാകും ഇത്തവണ കിരീടം ഉയർത്തുക എന്ന ചർച്ചകളിലാണ് ഫുട്ബോൾ ലോകം. മൃഗങ്ങളെക്കൊണ്ടും വ്യക്തിപരമായ താൽപര്യങ്ങൾ വെച്ചും പലരും പ്രവചനങ്ങൾ നടത്തുമ്പോൾ, കൃത്യമായ കണക്കുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ പ്രമുഖ സ്പോർട്സ് അനലിറ്റിക്സ് ഗ്രൂപ്പായ 'ഒപ്റ്റ' തങ്ങളുടെ പ്രവചനം പുറത്തുവിട്ടിരിക്കുകയാണ്.