Select Location
All Locations
State
Region
City / District
‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

കാന്‍ബറ: ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്‌ക്കാന്‍ ഭാരത വ്യോമസേന ആസ്‌ട്രേലിയയില്‍. ആസ്‌ട്രേലിയയിലെ ഡാര്‍വിനില്‍ ഇന്ന് മുതല്‍ ആഗസ്ത് ഏഴ് വരെയാണ് വിവിധ രാജ്യങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങള്‍. റോയല്‍ ആസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഎഫ്) ബഹുരാഷ്‌ട്ര ദ്വിവത്സര വ്യോമാഭ്യാസ പ്രകടനമാണ് എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026. ഭാരതം ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ പങ്കെടുക്കും. ഭാരതത്തിന്റെ നാല് റഫാല്‍ വിമാനങ്ങള്‍, രണ്ട് സി-17 വിമാനങ്ങല്‍, 120 വ്യോമ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ വ്യോമാഭ്യാസത്തില്‍ അണിനിരക്കും. കാന്‍ബറയിലെ ഭാരത ഹൈക്കമ്മിഷന്‍ ആണ് വ്യോമസേനാ സംഘത്തിന്റെ വരവ് സ്ഥിരീകരിച്ചത്. 2018, 2022, 2024 വര്‍ഷങ്ങളില്‍ ഭാരതം നേരത്തെ പങ്കെടുത്തിരുന്നു. യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, ജപ്പാന്‍, സൗത്ത് കൊറിയ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഈ അഭ്യാസം പങ്കെടുക്കുന്ന വ്യോമസേനകളെ വെല്ലുവിളി നിറഞ്ഞ ബഹുരാഷ്‌ട്ര അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.


24 News 17 hours ago
Home Flash News