കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകൻ' കുതിക്കുന്നു
പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം 'ജന നായകൻ' ആഗോളതലത്തിൽ 80 കോടിയില്പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. രാവിലെ 6 മുതൽ ആരംഭിച്ച ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആകുന്ന കാഴ്ചയാണ് കേരളം ഇന്നലെ കണ്ടത്. തങ്ങളുടെ പ്രിയ നായകൻ വിജയ്‌യെ തിയേറ്ററിൽ ഒരിക്കൽ കൂടി കണ്ട് ആഘോഷമാക്കാൻ പ്രായഭേദമന്യേ ജോലിക്കു പോലും അവധി നൽകി എത്തിയ ആരാധകർ വിജയുടെ അവസാന ചിത്രം ജനനായകൻ അക്ഷരാർത്ഥത്തിൽ ഒരു ആഘോഷമായി മാറ്റുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം വിജയ്‌യുടെ ചിത്രം റിലീസായതിനാൽ ടൈറ്റിൽ കാർഡ് മുതൽ എൻഡ് കാർഡ് വരെ പ്രേക്ഷകരുടെയും ആരാധകരുടെയും സ്നേഹം ഒരിക്കൽ കൂടി കീഴടക്കി അവരുടെ പ്രിയപ്പെട്ട നടന്റെ പ്രകടനം കണ്ടിറങ്ങുന്ന ഓരോ ആരാധകനും അവസാന ചിത്രം തിയേറ്ററിൽ കണ്ടിറങ്ങിയ സന്തോഷവും വിജയ്‌യുടെ അവസാന ചിത്രമെന്നുള്ള വിഷമവും ഒക്കെ ചേർന്ന വൈകാരികമായ നിമിഷങ്ങൾ കൂടി കടന്നു പോകുന്ന നിമിഷങ്ങൾ സമ്മാനിച്ച ഷോകളാണ് തിയേറ്ററുകളിൽ നടക്കുന്നത്. പ്രവർത്തി ദിനമായിട്ടും രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ 'ജന നായകൻ' നിർമിച്ചിരിക്കുന്നത്. ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം- സത്യൻ സൂര്യൻ, ആക്ഷൻ- അനിൽ അരശ്, ആർട്ട്- വി. സെൽവ കുമാർ, കൊറിയോഗ്രഫി- ശേഖർ, സുധൻ, ലിറിക്സ്- അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ- വീര ശങ്കർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.