മാധ്യമങ്ങൾ എങ്ങനെ മാറുന്നു: സെമിനാർ നടത്തി
ന്യൂഡൽഹി: പ്രമുഖ മാധ്യമങ്ങൾ എങ്ങനെ കാലാനുസൃതമായി മാറുന്നു, വെല്ലുവിളികൾ അതിജീവിക്കുന്നു എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഇന്റർനാഷണൽ ന്യൂസ് മീഡിയ അസോസിയേഷൻ(ഇൻമ) സംഘടിപ്പിച്ച സൗത്ത് ഏഷ്യ ന്യൂസ് മീഡിയ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്നു പരിപാടി. ദക്ഷിണേഷ്യയിൽനിന്നുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
ഡിജിറ്റൽ ലോകത്തേക്ക് മാറുക എന്നതിനപ്പുറം പാരമ്പര്യത്തിലും വിശ്വാസ്യതയിലും ഊന്നി ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും എങ്ങനെ പുതുതലമുറയിലേക്ക് എത്തുന്നുവെന്ന് ചർച്ചയായി.
മാതൃഭൂമി-ഡയറക്ടർ ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര, നേപ്പാൾ റിപ്പബ്ലിക് മീഡിയ മാനേജിങ് ഡയറക്ടർ സമ്പ്രിതി ഗ്യാവാലി, പ്രിന്റേഴ്‌സ് മൈസൂർ ഡയറക്ടർ സൗഭാഗ്യലക്ഷ്മി കെ.ടി., സകാൽ മീഡിയ ഡയറക്ടർ ജാൻവി പവാർ എന്നിവർ സംസാരിച്ചു.