Select Location
All Locations
State
Region
City / District
ഫൈറ്റും ഡാൻസും ഹാസ്യവും ഈ കൈകളിൽ ഭദ്രം ; നീരജിന്റെ പ്രകടനം കയ്യടിനേടുന്നു

ഫൈറ്റും ഡാൻസും ഹാസ്യവും ഈ കൈകളിൽ ഭദ്രം ; നീരജിന്റെ പ്രകടനം കയ്യടിനേടുന്നു

2023 ആ​ഗസ്ത് മാസത്തിലാണ് നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ ആർഡിഎക്സ് എന്ന സിനിമ തിയേറ്ററുകളിലെത്തുന്നത്. ഷെയിൻ നി​ഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ബോക്സോഫീസിൽ തരം​ഗമായി മാറി. നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ ആർഡിഎക്സ് മലയാളത്തിലെ മികച്ച ആക്ഷൻ സിനിമയുടെ പട്ടികയിലിടം നേടി. ഷെയിൻ നി​ഗം, ആന്റണി പെപ്പെ എന്നിവരോടൊപ്പം ചിത്രത്തിലെ നീരജ് മാധവിന്റെ പ്രകടനവും ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. ആർഡിഎക്സന് ശേഷം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നീരജ് നായകനായി ഒരു സിനിമ തിയേറ്ററിലെത്തുന്നത്.

മലയാളത്തിലെ സയൻസ് ഫിക്ഷൻ ചിത്രമായി കഴിഞ്ഞദിവസമാണ് പ്ലൂട്ടോ തിയേറ്ററിലെത്തിയത്. മൂന്ന് വ‍ർഷത്തെ ഇടവേളയ്ക്കിടയിൽ നീരജിന്റേതായി റാപ്പ് ​ഗാനങ്ങളും ഒരു വെബ്സീരിസും പുറത്തിറങ്ങിയതിനാൽ താരത്തിന്റെ വിടവ് ഒരു ചർച്ചാവിഷയമായിരുന്നില്ല. വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ അതിഥി താരമായും നീരജ് എത്തിയിരുന്നു. എന്നാൽ പ്ലൂട്ടോയിലെ നീരജിന്റെ പ്രകടനമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയം.


Manorama News 56 minutes ago
Home Flash News