പിഎം ശ്രീയിൽ സെൽഫ് ഗോളടിച്ച് യുഡിഎഫ്; പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ്
വിസ്മയ മോഹൻലാലിന്റെ വാക്കുകൾ വൈറലാകുന്നു പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതുപക്ഷ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് ഒടുവിൽ വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഉന്നയിച്ച പ്രധാന ആരോപണങ്ങളെല്ലാം സ്വന്തം എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ മറുപടിയോടെ നിഷ്പ്രഭമായി. രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ചർച്ച യു.ഡി.എഫിന്റെ ഈ ‘പൊളിറ്റിക്കൽ സെൽഫ് ഗോളി’നെക്കുറിച്ചാണ്.
ഇടതുസർക്കാർ പിഎം ശ്രീ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു, കേന്ദ്രത്തിൽ നിന്ന് ഫണ്ടും വാങ്ങി എന്നായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിപക്ഷ നേതൃത്വത്തിന്റെ പ്രധാന പ്രചാരണം. എന്നാൽ ഈ വിഷയത്തിൽ വ്യക്തത തേടി കോൺഗ്രസ് എം.പി ജെബി മേത്തർ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകിയ മറുപടി യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിക്കുന്നതായിരുന്നു. ഇടതുസർക്കാർ പദ്ധതി നടപ്പാക്കിയിട്ടില്ല. സ്കൂളുകളുടെ പട്ടികപോലും സമർപ്പിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുമില്ലെന്നുമാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ നൽകിയ ഔദ്യോഗിക മറുപടി ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ധർണ നടത്തി ഡിവൈഎഫ്ഐ ഇതോടെ, പദ്ധതിയിലൂടെ ഇടതുപക്ഷം സംഘപരിവാർ അജണ്ട നടപ്പാക്കുന്നുവെന്നും ഫണ്ട് കൈപ്പറ്റിയെന്നുമുള്ള.
ആരോപണങ്ങളുടെ കാറ്റഴിയുകയായിരുന്നു. ഇടതു സർക്കാർ പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാൽ ഇനി പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ നിയമപരമായി കഴിയില്ലെന്നായിരുന്നു യു.ഡി.എഫിന്റെ അടുത്ത ന്യായീകരണം. ഈ വാദത്തിന്മേലാണ് മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൾ വഹാബിന്റെ ചോദ്യം അവസാനത്തെ ആണിയടിച്ചത്. സംസ്ഥാനത്തിന് പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, സംസ്ഥാനത്തിന് താല്പര്യമില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെ യു.ഡി.എഫ് വീണ്ടും പ്രതിരോധത്തിലായി. സ്വന്തം എം.പിമാരെക്കൊണ്ട് ചോദ്യം ചോദിച്ച് യു.ഡി.എഫ് നേതാക്കൾ അവർ ഉന്നയിച്ച നുണകൾ പൊളിച്ചടുക്കിയിരിക്കുകയാണ്. യു.ഡി.എഫ് എം.പിമാർക്ക് ചോദ്യങ്ങൾ എഴുതിക്കൊടുക്കുന്നത് സിപിഎമ്മുകാരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! സർക്കാരിനെ വെട്ടിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ട് ഒടുവിൽ സ്വന്തം ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് കേന്ദ്രത്തെക്കൊണ്ട് തന്നെ പറയിപ്പിച്ച അപൂർവ്വ രാഷ്ട്രീയ നേട്ടമാണ് അവർ കൈയടിക്കിയിരിക്കുന്നത്.