Select Location
All Locations
State
Region
City / District
മോസ്കോയിൽ ബോംബ് സ്ഫോടനം; ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്ക്

മോസ്കോയിൽ ബോംബ് സ്ഫോടനം; ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്ക്

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ചാവേറാക്രമണം. മോസ്‌കോയിലെ കുദ്രിൻസ്‌കയ സ്ക്വയറിലുള്ള റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. സ്ഫോടകവസ്തു കൊണ്ടുവന്ന സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചതെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രാദേശിക സമയം രാത്രി 8.10 ഓടെ റെസ്റ്റോറന്റിന്റെ പുറത്തുള്ള ടെറസിനടുത്താണ് സ്ഫോടനം നടന്നത്. സ്വകാര്യ ചടങ്ങ് നടക്കുന്നതിനാൽ ആ സമയത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. 

അപരിചിതയായ ഒരു സ്ത്രീ റെസ്റ്റോറന്റിനുള്ളിലേക്ക് സ്ഫോടകവസ്തു കൊണ്ടുവന്നു. ഇവരെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ഇതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒരു സുരക്ഷാ ജീവനക്കാരനും റസ്റ്റോറന്റിലേക്ക് വന്ന മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് മോസ്‌കോ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. സ്ഫോടക വസ്തു അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോയെന്ന് അന്വേഷിച്ചുവരികയാണ്. റെസ്റ്റോറന്റിന്റെ ഔട്ട്ഡോർ ടെറസിൽ നടന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്ന അതിഥികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിലയിരുത്തൽ.


News18Kerala 1 hour ago
Home Flash News