Select Location
All Locations
State
Region
City / District
മൂന്ന് പതിറ്റാണ്ടായി ബിജെപി ആധിപത്യം പുലർത്തുന്ന മണ്ഡലമാണ് ബങ്കിപൂർ

ബിജെപി അധ്യക്ഷൻ രാജിവെച്ച മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി; പ്രശാന്ത് കിഷോർ വിജയത്തിലേക്ക്

മൂന്ന് പതിറ്റാണ്ടായി ബിജെപി ആധിപത്യം പുലർത്തുന്ന മണ്ഡലമാണ് ബങ്കിപൂർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീറ്റൊഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്

ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ജന്‍ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ജയത്തിലേക്ക് മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ പിന്നിലാക്കി പ്രശാന്ത് കിഷോർ ലീഡ് ചെയ്യുകയാണ്. ആർജെഡിയുടെ രേഖ ഗുപ്ത മൂന്നാം സ്ഥാനത്താണ്.

മൂന്ന് പതിറ്റാണ്ടായി ബിജെപി ആധിപത്യം പുലർത്തുന്ന മണ്ഡലമാണ് ബങ്കിപൂർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീറ്റൊഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ‌ പ്രശാന്ത് കിഷോർ‌ 6600 വോട്ടുകൾക്ക് ഇവിടെ ലീഡ് ചെയ്യുകയാണ്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചിരുന്നു.

രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് കളം മാറ്റിയ പ്രശാന്ത് കിഷോറിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം എന്ന നിലയിലാണ് ബങ്കിപൂർ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയത്. 1995 മുതൽ ബിജെപിയുടെ ശക്തികേന്ദ്രമാണ് ബങ്കിപൂർ മണ്ഡലം.


News 18 Tamil Nadu 1 hour ago
Home Flash News