Select Location
All Locations
State
Region
City / District
പത്തനംതിട്ട മൂഴിയാർ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു; ജാഗ്രത

പത്തനംതിട്ട മൂഴിയാർ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു; ജാഗ്രത

പത്തനംതിട്ട മൂഴിയാർ ഡാമിന്‍റെ ഒരു ഷട്ടർ 15 സെന്‍റീമീറ്റർ ഉയർത്തുന്നു. കക്കാട്ടാറിന്‍റെയും പമ്പാനദിയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണം. മൂഴിയാർ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയത്ത് തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്റർ എത്തിയിരുന്നു. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയതോടെയാണ് ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടുന്നത്. Read More: മലപ്പുറത്ത് മല ഇടിഞ്ഞുവീണു; അല്‍ഭുതരക്ഷ...

പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലാണ് കോണ്‍ക്രീറ്റ് ഗ്രാവിറ്റി ഡാമായ മൂഴിയാര്‍ സ്ഥിതി ചെയ്യുന്നത്. പമ്പാതടത്തിലുള്ള കക്കാട്ടാറിന് കുറുകെയാണ് ഡാം നിര്‍മിച്ചിരിക്കുന്നത്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് 176.5 മീറ്റര്‍ നീളമുള്ള അണക്കെട്ട്. 192.94 മീറ്റര്‍ ആണ് പരമാവധി ജലനിരപ്പ്. 1.50 മില്യന്‍ ക്യുബിക് മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടിന് മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഉണ്ട്. ഓരോന്നിനും 7.62 മീറ്റര്‍ ഉയരവും 6.70 മീറ്റര്‍ വീതിയുമുണ്ട്. ജലനിരപ്പ് 190 മീറ്റര്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ഇന്ന് (തിങ്കളാഴ്ച രാവിലെ 7 മണിക്ക്) ജലനിരപ്പ് 190.45 മീറ്ററാണ്. നേരത്തേ തുറന്ന ഗേറ്റുകള്‍ ഇന്നലെ വൈകിട്ടാണ് അടച്ചത്. Read More: എമര്‍ജന്‍സി കിറ്റ് തയാറാക്കാം...


Manorama News 1 hour ago
Home Flash News