അതാണ് ശ്രീ വിഷ്ണുനാഥ് ഈ സർക്കാരിനു ഇപ്പോൾ കഴിയാതെ പോകുന്നത്..!! 2018 ൽ കുട്ടനാട്ടിലെ ഒരു താലൂക്ക് ഒഴിപ്പിച്ച സംഭവം ഗോപകുമാർ മുകുന്ദൻ എഴുതുന്നു..
ഹാഷിറിന്റെ പുതിയ ചിത്രം ‘ഞൊടി’ പ്രളയത്തിൽ വലയുന്ന മലയാളികളെ നോക്കി നിസ്സഹായരായി സംസാരിക്കുന്ന മന്ത്രിമാരെ കാണുമ്പോൾ 2018 ലെ പ്രളയകാലവും ഏകോപനവും ഓർത്തെടുക്കുകയാണ് ഗോപകുമാർ മുകുന്ദൻ. 1924 ന് ശേഷമാണ് അതുപോലെ വലിയൊരു പ്രളയം 2018 ൽ കേരളം അഭിമുഖീകരിക്കുന്നത്. മുൻ അനുഭവങ്ങളൊന്നും ഇല്ലാതെ തന്നെ കൃത്യമായ ഏകോപനം അന്ന് നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ട്. 2018 ലെ ദുരന്തനിവാരണ അനുഭവം മുന്നിൽവെച്ചാണ് പിന്നീട് വന്ന എല്ലാ ദുരന്തങ്ങളെയും കേരളം നേരിട്ടത്.
എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്ന് മാസം പോലും തികയും മുൻപ് തന്നെ സംസ്ഥാനത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ താറുമാറായിരിക്കുകയാണെന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്: ആറന്മുളയിലും മറ്റും ആളുകൾ ഒഴിയാൻ തയ്യാറാകുന്നില്ല . വെള്ളം വീണ്ടും കയറിയാൽ റെസ്ക്യൂ ചെയ്യാൻ സാധിക്കില്ല . അതിനാൽ എല്ലാവരും ഒഴിയണം. ഇതാണ് ബഹുമാനപ്പെട്ട മന്ത്രി ശ്രീ വിഷ്ണുനാഥ് ഒട്ടൊക്കെ ദയനീയമായി മാധ്യമങ്ങളോട് പറയുന്നത്.
എങ്ങനെയാണ് മനുഷ്യർക്ക് ഇതു ബോദ്ധ്യമാകുക എന്നത് മനസിലാക്കി പ്രവർത്തിച്ചേ പറ്റൂ. 2018 ൽ ആലപ്പുഴയിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയാണ് സർക്കാർ ദുരന്ത നിവാരണ ഏകോപനത്തിന് ചുമതലപ്പെടുത്തിയത്. അന്നു രണ്ടാഴ്ചയോളം കൂടെ പ്രവർത്തിച്ച അനുഭവമുണ്ട്. സംഭവഗതികൾ എത്ര ഗൗരവതരമാണ് എന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി അപ്പോഴേയ്ക്കും കമ്യൂണിക്കേറ്റ് ചെയ്തു തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വസജജമായ വാർ റൂം 24 x 7 പ്രവർത്തന നിരതമായി. മുഖ്യമന്ത്രി നേരിട്ട് വകുപ്പുകളെ ഏകോപിപ്പിച്ചു കമ്മ്യൂണിക്കേറ്റ് ചെയ്തു കൊണ്ടിരുന്നു. ആലപ്പുഴയിലേയ്ക്കുള്ള യാത്രയിൽ പ്രധാന ചർച്ച അലർട്ട് പ്രകാരം വെള്ളം ഉയർന്നാൽ കുട്ടനാട് മുഴുവൻ മുങ്ങുമല്ലോ! അപ്പോൾ എന്താണ് ചെയ്യുക എന്നതായി മാറി.