'എന്നെ വിട്ടേക്ക്, ഞാന്‍ ഒന്നിനും ഇല്ലേ..' ദിലീപ് അത്രയും മാനസികമായി തകർന്നു, ഒരു ചാൻസ് കൊടുത്തുകൂടേ'
നടിയെ ആക്രമിച്ച കേസിൽ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട സ്ഥിതിക്ക് ദിലീപിന് അമ്മയിലേക്ക് തിരിച്ച് വരാമെന്ന് നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. ദിലീപിനെ തിരിച്ച് എടുക്കണമെന്ന് അമ്മ സംഘടനയിൽ പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാസർ ലത്തീഫ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദിലീപ് ആണെന്നും അദ്ദേഹം മാനസികമായി വല്ലാതെ തകർന്നുവെന്നും നാസർ ലത്തീഫ് പറയുന്നു. ഒരിക്കൽ തെറ്റ് പറ്റിയ ആൾക്ക് രണ്ടാമത് ഒരു ചാൻസ് എന്തുകൊണ്ട് കൊടുത്തുകൂടായെന്നും നടൻ ചോദിക്കുന്നു
' നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി എല്ലാം തെളിയിക്കുന്നു. അതിലുപരിയായി ഒന്നും ഇല്ല. അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഈ കേസുമായി ഒരു ബന്ധവും ഇല്ല. ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന് അമ്മയിലേക്ക് തിരിച്ച് വരാം. അതിന് എന്താണ് കുഴപ്പം. ദിലീപ് അമ്മയില്‍ ഉണ്ടായിരുന്ന സമയത്ത് കുറേ അധികം സേവനങ്ങള്‍ ചെയ്ത ഒരാളാണ്.
20 ട്വന്റി എന്ന സിനിമ ദിലീപ് എടുത്തത് കാരണം അമ്മയ്ക്ക് കുറേ അധികം നേട്ടങ്ങള്‍ സാമ്പത്തികമായി ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ഒരാള്‍ നിരപരാധിയാണ് എന്ന് വരുമ്പോള്‍ അയാളെ സംഘടനയിലേക്ക് തിരിച്ച് എടുക്കുന്നതില്‍ തെറ്റില്ല. പിന്നെ ഇതൊന്നും നമ്മള്‍ അല്ലല്ലോ തീരുമാനിക്കുന്നത്.
കോടതിക്ക് മുകളില്‍ വേറെ ഒരു കോടതി ഉണ്ട്. ദൈവം തമ്പുരാന്റെ കോടതി. അന്തിമ വിധി പറയേണ്ടത് ആ കോടതിയാണ്. ദിലീപ് അമ്മയിലേക്ക് തിരിച്ച് വരുന്നതില്‍ എനിക്ക് വിരോധമില്ല. തന്നെപ്പോലെ കുറേയധികം ആളുകള്‍ക്ക് വിരോധമില്ല. അതില്‍ വിരോധമുളളവരും ഉണ്ടാകും, തനിക്ക് അറിയില്ല.