Select Location
All Locations
State
Region
City / District
ഓഗസ്റ്റ് 1 നു ബിഗ് പൈൻ ലേക്‌സ് മേഖലയിലാണ് വിക്രം ട്രെക്കിങ്ങിനായി പോയത്

അമേരിക്കയിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാർത്ഥി മരിച്ച നിലയിൽ

കാലിഫോർണിയയിലെ ഈസ്റ്റേൺ സിയറ നെവാഡയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ശാന്ത ബാർബറയിലെ കെമിക്കൽ എൻജിനീയറിങ് ഗവേഷണ വിദ്യാർത്ഥിയായ വിക്രം മുബായിയാണ് കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 1 നു ബിഗ് പൈൻ ലേക്‌സ് മേഖലയിലാണ് വിക്രം ട്രെക്കിങ്ങിനായി പോയത്. അന്ന് രാത്രി 8:30-ഓടെ തന്റെ ജിപിഎസ് ലൊക്കേഷൻ കുടുംബത്തിന് അയച്ചുകൊടുത്തതിന് ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ബിഗ് പൈൻ ലേക്‌സ് പ്രദേശത്തെ തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്
വിക്രം വെള്ളത്തിൽ വീണത് എങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും സംഭവത്തിൽ ദുരൂഹതകളോ മറ്റ് അസ്വാഭാവികതകളോ കണ്ടത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മരണത്തിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസും രക്ഷാസേനയും അന്വേഷണം തുടരുകയാണ്.


News18Kerala 43 minutes ago
Home Flash News