Select Location
All Locations
State
Region
City / District
ബെംഗളൂരു ട്രാഫിക് ബ്ലോക്ക് മറന്നേക്കൂ, ഇനി യാത്ര 'സൂപ്പർ ഫാസ്റ്റ്': മെട്രോ ബ്ലൂ ലൈൻ പദ്ധതി ഉടൻ?

ബെംഗളൂരു ട്രാഫിക് ബ്ലോക്ക് മറന്നേക്കൂ, ഇനി യാത്ര 'സൂപ്പർ ഫാസ്റ്റ്': മെട്രോ ബ്ലൂ ലൈൻ പദ്ധതി ഉടൻ?

ബെംഗളൂരു നിവാസികളെ സംബന്ധിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയോളം തലവേദന തീർക്കുന്ന മറ്റൊന്നില്ല. പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങളുമായി കുടുങ്ങി കിടക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ വൈകാതെ തന്നെ ഈ യാത്ര ദുരിതത്തിന് പരിഹാരമാകും. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ ബ്ലൂ ലെൻ പ്രൊജക്ടിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതുവരെ 72 ശതമാനം പണികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ബെംഗളൂരു നമ്മ മെട്രോയിലെ നിർണായക പാതകളിലൊന്നാണ് ബ്ലൂ ലൈൻ. 14,788 കോടി ചെലവിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. 58.19 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായിട്ടായിരിക്കും പാത തുറന്ന് നൽകുക. 2027 ഓടെ ബ്ലൂ ലൈനിൻ്റെ പണികൾ പൂർണമായും പൂർത്തിയാക്കി തുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കെആർ പുര, ഹെബ്ബാൾ, യെലഹങ്ക എന്നീ പ്രധാന കേന്ദ്രങ്ങൾ വഴി ദക്ഷിണ ബെംഗളൂരിലെ സെൻട്രൽ സിൽക്ക് ബോർഡിനെ കെംപഗൌഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈൻ പാത. പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ എയർപോർട്ട് റോഡിലുള്ള ഗതാഗതക്കുരിക്കിന് വലയ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.
സിവിൽ ജോലികൾ , ട്രാക്ക് സ്ഥാപിക്കൽ , സിഗ്നലിംഗ് എന്നിങ്ങനെ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. നടപടികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി എം ആർ സി എൽ) അറിയിച്ചു. 2027 ജൂണോടെ ബാക്കിയുള്ള നിർമ്മാണ പ്രവത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോർപറേഷൻ വ്യക്തമാക്കി.
നേത്തേ പദ്ധതി വലിയ രീതിയിൽ ഇഴഞ്ഞിരുന്നു. സ്ഥലം ഏറ്റെടുക്കൽ പ്രശ്നങ്ങൾ, മരം മുറിക്കാനുള്ള അനുമതികൾ, ഔട്ടർ റിംഗ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്, തൊഴിലാളികളുടെ ദൗർലഭ്യം എന്നിവയായിരുന്നു വെല്ലുവിളി തീർത്തത്. എന്നാൽ പ്രതിസന്ധികളെയെല്ലാം മറികടന്ന് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൃത്യതയോടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബ്ലൂ ലൈൻ പദ്ധതി നഗരത്തിലെ ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. പദ്ധതി പൂർണമായും തുറക്കുന്നതോടെ ബെംഗളൂരിലെ ഐടി കോറിഡേറും വിമാനത്താവളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടും. പ്രതിദിനം 6.15 ലക്ഷം പേർ ബ്ലൂ ലൈൻ മെട്രോയെ ആശ്രയിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മാത്രമല്ല ബ്ലൂലൈൻ യാഥാർത്ഥ്യമാകുന്നതോടെ ഔട്ടർ റിംഗ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും ശാശ്വത പരിഹാരമാകും. നിലവിൽ ഈ മേഖലയിൽ സ്വകാര്യ വാഹനങ്ങൾ ഏറെയാണ്. എന്നാൽ മെട്രോ വരുന്നതോടെ ആളുകൾ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് മെട്രോയെ കൂടുതലായി ആശ്രയിച്ച് തുടങ്ങുമെന്നും അധികതർ പറഞ്ഞു.
മെട്രോ വരുന്നതോടെ യാത്രസമയം ഗണ്യമായി കുറയും എന്ന കാര്യത്തിൽ തർക്കമില്ല. യാത്ര എളുപ്പമാക്കാൻ പലരും സ്വകാര്യ വാങ്ങനങ്ങൾ ഉപേക്ഷിക്കുന്നതോടെ നഗരത്തിലെ കാർബണ്‍ പുറംതള്ളൽ കുറക്കാനും സഹായിക്കും. അതുപോവെ തന്നെ മെട്രോയുടെ ഭാഗമായുള്ള വാക്ക് വേകൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.
മെട്രോ വരുന്നതോടെ ഗതാഗത സൌകര്യങ്ങളിൽ വലിയൊരു മാറ്റം സംജാതമാകുന്നതിനോടൊപ്പം തന്നെ റിയൽ എസ്റ്റേറ്റ് മേഖലയിലും കുതിച്ചുച്ചാട്ടം ഉണ്ടാകും. കെആർ പുരം, ഹെബ്ബാൾ, യെലഹങ്ക,ഉത്തര ബെംഗളൂരു പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വീടുകൾക്കും മറ്റ് കൊമേഷ്യൽ പ്രോപ്പർട്ടികൾക്കുമുള്ള ഡിമാൻ്റ് കൂടും. വിമാനത്താവളത്തിലേക്കും ഐടി നഗരങ്ങളിലേക്കും യാത്ര എളുപ്പമാകുന്നതോടെ മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റും പുതിയ ഭവന പദ്ധതികളും ആരംഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.


One India Malayalam 41 minutes ago
Home Flash News