Select Location
All Locations
State
Region
City / District
ഡോ. ഷംഷീര്‍ ഡബ്ല്യഇഎഫ് ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനീഷ്യേറ്റിവ് ബോര്‍ഡില്‍

കൊച്ചി: ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ നിയമിതനായി. ആരോഗ്യ മേഖലയില്‍ നല്‍കിയ സംഭാവനകളും അനുഭവസമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്തത്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഡോ. ഷംഷീര്‍. ഫോറത്തിന്റെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത്കെയറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇനിഷ്യേറ്റീവ്, ഡിജിറ്റല്‍ ആരോഗ്യം, ആരോഗ്യ ഡാറ്റ, നിര്‍മ്മിത ബുദ്ധി, നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയ പരിചരണ മാതൃകകള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള ആഗോള പൊതു-സ്വകാര്യ കൂട്ടായ്മയാണ്


One India Malayalam 58 minutes ago
Home Flash News