Select Location
All Locations
State
Region
City / District
പവന് 400 രൂപ വർദ്ധിച്ച് 1,14,160 രൂപയായി. ഒരു ഗ്രാമിന് 50 രൂപയാണ് വർധിച്ചത്

വീണ്ടും കുതിച്ചുയർന്ന് സ്വർണവില ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

ചിങ്ങം ഒന്നിന് സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 400 രൂപ വർദ്ധിച്ച് 1,14,160 രൂപയായി. ഒരു ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 14,270 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു പവന് 424 രൂപയാണ് കൂടിയത്. 1,24,528 രൂപയാണ് വിപണവില. ഗ്രാമിന് 53 രൂപയാണ് വർധിച്ചത്. 15,566 രൂപയാണ് വിപണിവില. 113760 രൂപയായിരുന്നു കഴിഞ്ഞ ​ദിവസത്തെ സ്വർണനിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിനിൽക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നിശ്ചലമായിരുന്ന സ്വർണവിലയാണ് ഇപ്പോൾ കത്തികയറിയത്.
ജൂൺ മാസത്തിലാണ് അവസാനമായി സ്വർണവില 1,14,000ത്തിൽ എത്തിനിന്നത്. അവിടെനിന്ന് പടിപടിയായി സ്വർണവില 1,03,000 വരെ എത്തിയിരുന്നു. എന്നാൽ പൊടുന്നനെ 1,10,000 രൂപ പിന്നിടുകയായിരുന്നു


News18Kerala 52 minutes ago
Home Flash News