Select Location
All Locations
State
Region
City / District
ഒരുനോട്ടം കൊണ്ട് ജീവിച്ച കഥാപാത്രം ; ബാലനിലെ ഷെർളിയും അർച്ചന പത്മിനിയും

വെറുതെ ഒരു ബസ് സ്റ്റാന്റിൽ മറന്നുവെച്ച കഥാപാത്രം പോലെ ബാലനിലെ ഷെർളി അവസാനിക്കുന്നില്ല. തിയേറ്ററിൽ നിന്നും ഒ.ടി.ടിയിലേക്കെത്തിയപ്പോഴും ബാലനും അമ്മയും ഒപ്പം ഷെർളിയും പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്. ബാലൻ സിനിമ കണ്ടവർക്ക് ഒരിക്കലും ഷെർളിയെ മറക്കാനാകില്ല.
നടി അർച്ചന പത്മിനിയാണ് ബാലൻ സിനിമയിൽ ഷെർളിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാലന്റെ അമ്മ, ഒരു ബസ് സ്റ്റാന്റിൽ വെച്ച് ഷെർളിയെ കണ്ടുമുട്ടുമ്പോൾ ആ നോട്ടവും വെപ്രാളവും പ്രേക്ഷകന്റെ ഉള്ളിലേക്കെത്തും. വെറുതെ വന്നുപോയ ഒരു കഥാപാത്രമായിരിക്കുമെന്ന് പ്രേക്ഷകന് അദ്യം തോന്നുമെങ്കിലും പിന്നീട് കഥയുടെ നട്ടെല്ലായി ജീവിക്കുകയായിരുന്നു ഷെർളി. ആദ്യാവസാനം വരെ ഷെർളിയെ ജീവനോടെ നിലനിർത്തിയ അർച്ചന പത്മിനി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
തിരക്കഥ വായിച്ചിട്ടില്ലെന്നും ബാലന്റെ കഥ എന്താണെന്ന് പോലും അറിയാതെയാണ് അഭിനയിച്ചതെന്നും ഒരു അഭിമുഖത്തിൽ അർച്ചന പറഞ്ഞിട്ടുണ്ട്. “ഓരോ സീനിലും എന്താണ് ചെയ്യേണ്ടതെന്ന് സംവിധായകൻ ചിദംബരവും ഛായാ​ഗ്രാഹകൻ ഷൈജു ഖാലിദും കൂടെയുള്ളവരും പറഞ്ഞുതരുമായിരുന്നു. എനിക്ക് അഭിനയിക്കാനായി ഷെർളിയുടെ ഒരു ബാക്ക് സ്റ്റോറിയും തയ്യാറാക്കി തന്നിട്ടുണ്ടായിരുന്നു.” അർച്ചന പറഞ്ഞു.
ചിത്രത്തിൽ ബാലനായി അഭിനയിച്ച അദിശേഷൻ, സിനാൻ എന്നിവരും അമ്മയായി എത്തിയ ഫർസാനയും തിയേറ്ററിൽ നിറഞ്ഞ കയ്യടി നേടിയിരുന്നു. ഒതുക്കത്തോടെയുള്ള അവരുടെ അഭിനയമാണ് ബാലനെ കരുത്തുറ്റതാക്കിയതെന്ന് പ്രേക്ഷകർ വിലയിരുത്തി. എന്നാൽ അവരോടൊപ്പം തന്നെ, കഥാപാത്രം കൊണ്ട് ഉള്ളുലച്ച അർച്ചന പത്മിനിയുടെ അഭിനയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഒടിടി റിലീസിന് ശേഷമായിരുന്നു. ഷെർളിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അർച്ചന സാമൂഹ്യമാധ്യമങ്ങളിൽ വലിയതോതിൽ പ്രശംസിക്കപ്പെടുകയാണ് ഇപ്പോൾ.
സുലൈഖ മൻസിൽ, പരാശക്തി, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് അർച്ചന പത്മിനി. സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.


Kairali News 1 hour ago
Home Flash News