കളിക്കാൻ സൈക്കിളിൽ പോയി കാണാതായ വിദ്യാർത്ഥിയെ രണ്ട് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി
കളിക്കാനായി സൈക്കിളിൽ വീട്ടിൽ നിന്നുപോയ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകനെ
ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വടക്കുംതലയിലെ കൊതുമുക്ക് പാലത്തിനു സമീപത്തുനിന്നാണ് തിങ്കളാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് വീടിനടുത്തുള്ള കണ്ണേറ്റി കായലിനു സമീപത്തുനിന്ന് ബിലാലിന്റെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് കായലിൽ തിരച്ചിൽ നടത്തിയെങ്കിലും അന്ന് കുട്ടിയെ കണ്ടെത്താനായിരുന്നില്ല.