പട്‌ന: മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. ഇവിടെ കതിഹാറിൽവെച്ച് അഞ്ച് ലിറ്റർ മദ്യം കൈവശംവെച്ചതിനാണ് രാമൻ രാജിനെ അറസ്റ്റുചെയ്തത്. എന്നാൽ, തങ്ങൾ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നയാൾ ഉത്തർപ്രദേശിനെ നോയിഡയിൽ ഒരു കൊലപാതകം നടത്തി മുങ്ങിയ പ്രതിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു.
നോയിഡയിൽ താമസിച്ചുവന്നിരുന്ന ഫ്‌ളാറ്റിൽവെച്ച് വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ രാമൻ രാജ് നഗരത്തിലെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവിടെനിന്നു മുങ്ങിയ പ്രതി കതിഹാറിൽ സ്വന്തം നാട്ടിലെത്തി ഒളിച്ചു താമസിക്കുന്നതിനിടയിലാണ് മദ്യം കൈവശംവെച്ചതിന് പോലീസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നോയിഡയിലെ 'ബറൗള നെസ്റ്റ് റെന്റൽ പനോരമ' കെട്ടിടത്തിലെ രാമന്റെ മുറിക്കുള്ളിൽ ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് അസം സ്വദേശിയായ മെഹക് അഹമ്മദ് എന്ന പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ ഇയാൾ എട്ടിന് രാത്രിയിലാണ് അസം സ്വദേശിയായ മെഹക് അഹമ്മദ് എന്ന പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബി.ടെക് ബിരുദധാരിയായ രാമൻ രാജ്് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് മെഹകും താമസിച്ചിരുന്നത്. ഇരുവർക്കുമിടയിൽ സൗഹൃദമുണ്ടായിരുന്നുവെന്നും ഇവർ പതിവായി കാണാറുണ്ടായിരുന്നുവെന്നും കതിഹാർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വ്യക്തമാക്കി. മെഹകിന്റെ കൊലപാതകത്തിന് ശേഷം ഒരാഴ്ചയോളമാണ് രാജ് ഒളിവിൽ കഴിഞ്ഞത്.
LIVE