നിമിഷ സജയൻ നായികയായ പുതിയ ഹിന്ദി ചിത്രം വരുന്നു. ‘ബബിത സിംഗ് റിപ്പോർട്ടിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഗസ്ത് 28 ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും. പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട ത്രില്ലറാണ് ചിത്രം
‘ബേബി’ എന്നറിയപ്പെടുന്ന എഎസ്ഐ ബബിത സിംഗ് എന്ന കഥാപാത്രമായാണ് നിമിഷ വേഷമിടുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയായ ബബിത സിംഗിന്റെ ഉദ്യോഗജനകമായ അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. സങ്കീർണമായ കുടുംബ ബന്ധങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ മാനസിക സംഘർഷങ്ങളും അതിജീവനവും ചിത്രം അവതരിപ്പിക്കുന്നു. നിമിഷ സജയനൊപ്പം ബറൂൺ സോബ്തി, അൻഷുമാൻ പുഷ്കർ എന്നിവരും ചിത്രത്തിലുണ്ട്.
അംബീക പണ്ഡിറ്റ് ആണ് സംവിധാനം. അമിത വ്യാസ് തിരക്കഥ. ഫിലിം സ്ക്വാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൗരഭ് മൽഹോത്ര, മനുജ് മിത്ര, ടീന തർവാണി എന്നിവർ ചേർന്നാണ് നിർമ്മാണം. ആക്ട് ത്രീയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്.
ഇന്ത്യയ്ക്കൊപ്പം ലോകമെമ്പാടുമുള്ള 240ലേറെ രാജ്യങ്ങളിലും ടെറിട്ടറികളിലും ചിത്രം ഒരേസമയം സ്ട്രീമിംഗ് ആരംഭിക്കും.
LIVE